അനധികൃത ഗര്‍ഭച്ഛിദ്ര ക്ലിനിക്ക്; കുവൈറ്റില്‍ പ്രവാസി പിടിയില്‍
ഇയാള്‍ക്ക് ആളുകളെ ചികിത്സിക്കാനുള്ള ലൈസന്‍സ് ഉണ്ടായിരുന്നില്ല.
ഏഷ്യക്കാരനായ പ്രവാസി എന്ന് മാത്രമാണ് പോലീസ് ഇയാളെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്.
ലൈസന്‍സും പ്രൊഫഷണല്‍ യോഗ്യതയുമില്ലാതെ ചികിത്സ നടത്തിവരികയായിരുന്ന പ്രവാസിയെ കുവൈറ്റ് ഹവല്ലി പോലീസ് അറസ്റ്റ് ചെയ്തു. ഹവല്ലിയിലെ ഒരു പഴയ കെട്ടിടത്തിലെ ഒരു മുറി അനധികൃത ക്ലിനിക്കാക്കി മാറ്റിയ പ്രതി, അതേ രാജ്യക്കാരായ പ്രവാസികളെ ചികിത്സിച്ചിരുന്നു. ഏഷ്യക്കാരനായ പ്രവാസി എന്ന് മാത്രമാണ് പോലീസ് ഇയാളെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്.
ഇന്നലെയാണ് സംഭവം ഇയാള്‍ക്ക് ആളുകളെ ചികിത്സിക്കാനുള്ള ലൈസന്‍സ് ഉണ്ടായിരുന്നില്ല. കൂടാതെ, ഇയാള്‍ക്ക് ആവശ്യമായ പ്രൊഫഷണല്‍ യോഗ്യതകളും ഇല്ലായിരുന്നു. ലൈസന്‍സില്ലാതെയും യോഗ്യതകളില്ലാതെയും വൈദ്യസേവനം നല്‍കുന്നത് നിയമവിരുദ്ധമാണ്. ഈ നിയമലംഘനത്തിനാണ് ഇയാളെ പിടികൂടിയത്. ഹവല്ലിയില്‍ വെച്ചാണ് സംഭവം. ഇയാള്‍ ഒരു അനധികൃത ഗര്‍ഭച്ഛിദ്ര ക്ലിനിക്ക് നടത്തിവരികയായിരുന്നെന്ന് അധികൃതര്‍ അറിയിച്ചു.
പഴയൊരു കെട്ടിടത്തിലെ ഒരു മുറിയിലാണ് ഇയാള്‍ ഈ ക്ലിനിക്ക് പ്രവര്‍ത്തിപ്പിച്ചത്. സ്വന്തം രാജ്യക്കാരായ പ്രവാസികള്‍ക്ക് ഇയാള്‍ അവിടെ വെച്ച് ചികിത്സ നല്‍കി. രഹസ്യവിവരത്തെ തുടര്‍ന്ന് ഹവല്ലി ഡിറ്റക്ടീവുകള്‍ നടത്തിയ റെയ്ഡിലാണ് ഇയാള്‍ പിടിയിലായത്. റെയ്ഡില്‍ വലിയ അളവില്‍ മരുന്നുകള്‍ പിടിച്ചെടുത്തു. ഗര്‍ഭച്ഛിദ്ര ഗുളികകളും വേദനസംഹാരികളും ഉള്‍പ്പെടെയുള്ളവ ഇതില്‍പ്പെടുന്നു. ഓരോ ഗര്‍ഭച്ഛിദ്ര ഗുളികയ്ക്കും 35 കുവൈറ്റി ദിനാര്‍ ഈടാക്കിയതായി ഇയാള്‍ സമ്മതിച്ചു. തുടര്‍നടപടികള്‍ക്കായി ഇയാളെയും പിടിച്ചെടുത്ത മരുന്നുകളും പബ്ലിക് പ്രോസിക്യൂഷന് കൈമാറി.