യാചനയില്‍ ഏര്‍പ്പെടുന്നവരെ കണ്ടാല്‍ അറിയിക്കണം ; മുന്നറിയിപ്പുമായി ഒമാന്‍ പൊലീസ്
ഒമാന്‍ ശിക്ഷാനിയമ പ്രകാരം പള്ളികള്‍, തെരുവുകള്‍, പൊതു-സ്വകാര്യ സ്ഥലങ്ങള്‍, കടകള്‍ എന്നിവ കേന്ദ്രീകരിച്ച് ഭിക്ഷാടനം നടത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കും
തെരുവുകളിലും പൊതുയിടങ്ങളിലും യാചന നടത്തുന്ന പലരും ഇത്തരം മാഫിയാ സംഘങ്ങളുടെ നിയന്ത്രണത്തിലും ചൂഷണത്തിലുമാണ് പ്രവര്‍ത്തിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു.
ഒമാന്‍ സുല്‍ത്താനേറ്റില്‍ സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് വ്യക്തികളെ ചൂഷണം ചെയ്യുന്ന സംഘടിത ഭിക്ഷാടന ശൃംഖലകള്‍ പ്രവര്‍ത്തിക്കുന്നതായി റോയല്‍ ഒമാന്‍ പൊലീസ് മുന്നറിയിപ്പ് നല്‍കി. തെരുവുകളിലും പൊതുയിടങ്ങളിലും യാചന നടത്തുന്ന പലരും ഇത്തരം മാഫിയാ സംഘങ്ങളുടെ നിയന്ത്രണത്തിലും ചൂഷണത്തിലുമാണ് പ്രവര്‍ത്തിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു.
യാചനയില്‍ ഏര്‍പ്പെടുന്നവരെയോ അല്ലെങ്കില്‍ സംശയാസ്പദമായ രീതിയില്‍ ആളുകളെ ഇതിനായി ഉപയോഗിക്കുന്നവരെയോ കാണുകയാണെങ്കില്‍ ഉടന്‍ തന്നെ അധികൃതരെ അറിയിക്കണമെന്ന് പൊലീസ് പൗരന്മാരോടും പ്രവാസികളായ താമസക്കാരോടും അഭ്യര്‍ത്ഥിച്ചു.
ഒമാന്‍ ശിക്ഷാനിയമ പ്രകാരം പള്ളികള്‍, തെരുവുകള്‍, പൊതു-സ്വകാര്യ സ്ഥലങ്ങള്‍, കടകള്‍ എന്നിവ കേന്ദ്രീകരിച്ച് ഭിക്ഷാടനം നടത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കും. കുറ്റം തെളിഞ്ഞാല്‍ ഒരു വര്‍ഷം വരെ തടവും 100 ഒമാനി റിയാല്‍ പിഴയുമാണ് ശിക്ഷ ലഭിക്കുക.