കുവൈറ്റില്‍ പാസ്പോര്‍ട്ട് നഷ്ടപ്പെട്ടാല്‍ 'സഹേല്‍' ആപ്പില്‍ പരാതി നല്‍കാം
കുവൈറ്റില്‍ പാസ്പോര്‍ട്ട് നഷ്ടപ്പെട്ടാല്‍ 'സഹേല്‍' ആപ്പില്‍ പരാതി നല്‍കാം
'സര്‍ട്ടിഫിക്കറ്റ് ഓഫ് ലോസ് ഓഫ് പാസ്പോര്‍ട്ട്' എന്ന പേരില്‍ സഹേല്‍ ആപ്പിലെ 'സെക്യൂരിറ്റി സര്‍വീസസ്' വിഭാഗത്തിലാണ് ഈ സേവനം ലഭ്യമാക്കിയിരിക്കുന്നത്.
ഇനിമുതല്‍ സര്‍ക്കാര്‍ ഓഫിസുകള്‍ നേരിട്ട് സന്ദര്‍ശിക്കാതെ തന്നെ പ്രവാസികള്‍ക്ക് ഇതിനായുള്ള നടപടികള്‍ ഓണ്‍ലൈനായി പൂര്‍ത്തിയാക്കാം.
കുവൈറ്റില്‍ വെച്ച് പാസ്പോര്‍ട്ട് നഷ്ടപ്പെടുന്ന പ്രവാസി ജീവനക്കാര്‍ക്ക് ഇനിമുതല്‍ ഡിജിറ്റലായി പരാതി നല്‍കാനും ഔദ്യോഗിക 'ലോസ് സര്‍ട്ടിഫിക്കറ്റ്' നേടാനും സൗകര്യം. സര്‍ക്കാറിന്റെ ഏകീകൃത ഇലക്ട്രോണിക് സേവന ആപ്പായ 'സഹേല്‍' വഴിയാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം പുതിയ സേവനം ആരംഭിച്ചത്. ഇനിമുതല്‍ സര്‍ക്കാര്‍ ഓഫിസുകള്‍ നേരിട്ട് സന്ദര്‍ശിക്കാതെ തന്നെ പ്രവാസികള്‍ക്ക് ഇതിനായുള്ള നടപടികള്‍ ഓണ്‍ലൈനായി പൂര്‍ത്തിയാക്കാം.
'സര്‍ട്ടിഫിക്കറ്റ് ഓഫ് ലോസ് ഓഫ് പാസ്പോര്‍ട്ട്' എന്ന പേരില്‍ സഹേല്‍ ആപ്പിലെ 'സെക്യൂരിറ്റി സര്‍വീസസ്' വിഭാഗത്തിലാണ് ഈ സേവനം ലഭ്യമാക്കിയിരിക്കുന്നത്. ആപ്പ് വഴി പാസ്പോര്‍ട്ട് നഷ്ടപ്പെട്ട വിവരം ഇലക്ട്രോണിക്കായി റിപ്പോര്‍ട്ട് ചെയ്യാനും തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട എംബസിയിലോ മറ്റ് അധികൃതര്‍ക്കോ സമര്‍പ്പിക്കാനുള്ള ഔദ്യോഗിക സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കും.