വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്ത ശേഷവും യാത്രാ നിരക്കുകള്‍ കുറഞ്ഞാല്‍ ആ ആനുകൂല്യം യാത്രക്കാര്‍ക്ക് തന്നെ ലഭ്യമാക്കുന്ന പുതിയ 'റീസേവ്' ഫീച്ചറുമായി ഈസ് മൈ ട്രിപ്പ്
സാധാരണയായി വിമാന ടിക്കറ്റ് എടുത്തു കഴിഞ്ഞാലും വിമാനക്കമ്പനികള്‍ നിരക്കുകളില്‍ മാറ്റം വരുത്താറുണ്ട്.
ബുക്കിംഗിന് ശേഷം വിമാന നിരക്കില്‍ വരുന്ന ഇളവുകളും പൂര്‍ണ്ണമായും ഉപഭോക്താക്കള്‍ക്ക് തിരികെ ലഭിക്കും.
വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്ത ശേഷവും യാത്രാ നിരക്കുകള്‍ കുറഞ്ഞാല്‍ ആ ആനുകൂല്യം യാത്രക്കാര്‍ക്ക് തന്നെ ലഭ്യമാക്കുന്ന പുതിയ 'റീസേവ്' (ReSave) ഫീച്ചറുമായി പ്രമുഖ ഓണ്‍ലൈന്‍ ട്രാവല്‍ പ്ലാറ്റ്ഫോമായ ഈസ്‌മൈട്രിപ്പ് . തികച്ചും സൗജന്യമായി ടിക്കറ്റ് ബുക്കിംഗിനൊപ്പം ഈ സേവനം തിരഞ്ഞെടുക്കാം. ബുക്കിംഗിന് ശേഷം വിമാന നിരക്കില്‍ വരുന്ന ഇളവുകളും പൂര്‍ണ്ണമായും ഉപഭോക്താക്കള്‍ക്ക് തിരികെ ലഭിക്കും.
സാധാരണയായി വിമാന ടിക്കറ്റ് എടുത്തു കഴിഞ്ഞാലും വിമാനക്കമ്പനികള്‍ നിരക്കുകളില്‍ മാറ്റം വരുത്താറുണ്ട്. എന്നാല്‍ പിന്നീട് നിരക്ക് കുറഞ്ഞാലും അത് കണ്ടെത്താനോ ആനുകൂല്യം നേടാനോ സാധാരണ യാത്രക്കാര്‍ക്ക് സാധിക്കാറില്ല. ഇതിനൊരു പരിഹാരമായാണ് ടിക്കറ്റ് ബുക്കിംഗ് പ്രക്രിയയില്‍ തന്നെ റീസേവ് സംവിധാനം ഈസ്‌മൈട്രിപ്പ് സംയോജിപ്പിച്ചിരിക്കുന്നത്. ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം നിരക്കില്‍ കുറവ് വന്നതായി കണ്ടുപിടിച്ചാല്‍, ഒട്ടും സര്‍വീസ് ചാര്‍ജ് ഈടാക്കാതെ ആ മുഴുവന്‍ തുകയും കസ്റ്റമര്‍ക്ക് തിരികെ നല്‍കും.
ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച മൂല്യവും സുതാര്യതയും ഉറപ്പാക്കാനാണ് ഈ സാങ്കേതികവിദ്യയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഈസ്‌മൈട്രിപ്പ് സിഇഒയും കോ-ഫൗണ്ടറുമായ കാന്ത് പിറ്റി പറഞ്ഞു.