കണ്ടന്റുകള്‍ ട്രോളുകളായാല്‍ പണി കിട്ടും
ഡിജിറ്റല്‍ കണ്ടന്റുകളില്‍ കൃത്രിമമായി മാറ്റങ്ങള്‍ വരുത്തുന്നതും സൈബര്‍ കുറ്റകൃത്യങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടും.
Updated: Aug 12, 2026, 12:12 IST
കുറ്റകൃത്യങ്ങള്‍ക്ക് പരമാവധി മൂന്നു വര്‍ഷം വരെ തടവോ അയ്യായിരം ഒമാനി റിയാല്‍ വരെ പിഴയോ അല്ലെങ്കില്‍ അവ രണ്ടും ശിക്ഷയായി ലഭിക്കാം.
വ്യക്തികളുടെ മാന്യതയ്ക്കും അഭിമാനത്തിനും ഹാനീകരമാകും വിധം അപകീര്‍ത്തിപ്പെടുത്തുകയോ അധിക്ഷേപിക്കുകയോ ചെയ്യുക എന്ന ലക്ഷ്യത്തോടെ സൃഷ്ടിക്കുന്ന കണ്ടന്റുകള്‍ കുറ്റകൃത്യമാണെന്ന് ഒമാന്‍ പബ്ലിക് പ്രോസിക്യൂഷന്‍. ഡിജിറ്റല്‍ കണ്ടന്റുകളില്‍ കൃത്രിമമായി മാറ്റങ്ങള്‍ വരുത്തുന്നതും സൈബര്‍ കുറ്റകൃത്യങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടും.
ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് പരമാവധി മൂന്നു വര്‍ഷം വരെ തടവോ അയ്യായിരം ഒമാനി റിയാല്‍ വരെ പിഴയോ അല്ലെങ്കില്‍ അവ രണ്ടും ശിക്ഷയായി ലഭിക്കാം.