മിസൈല്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തിയാല്‍ അറിയിക്കണം ; നിര്‍ദ്ദേശവുമായി ഖത്തര്‍

വിദഗ്ധ അതോറിറ്റികള്‍ക്ക് മാത്രമേ ഇതു കൈകാര്യം ചെയ്യാനാകൂവെന്ന് അധികൃതര്‍ വ്യക്തമാക്കി.

 

മിസൈല്‍ അവശിഷ്ടങ്ങള്‍ അപകടകരവും ഇവയുടെ സാമിപ്യം പൊതു ജനാരോഗ്യത്തിന് ദോഷകരവുമാണ്.

രാജ്യത്ത് ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണവുമായി ബന്ധപ്പെട്ട മിസൈല്‍ അവശിഷ്ടങ്ങളോ അസാധാരണ വസ്തുക്കളോ കണ്ടെത്തിയാല്‍ ഉടന്‍ അധികൃതരെ അറിയിക്കണമെന്ന് ഖത്തര്‍ ആഭ്യന്തര പ്രതിരോധ മന്ത്രാലയങ്ങള്‍ നിര്‍ദ്ദേശിച്ചു.


മിസൈല്‍ അവശിഷ്ടങ്ങള്‍ അപകടകരവും ഇവയുടെ സാമിപ്യം പൊതു ജനാരോഗ്യത്തിന് ദോഷകരവുമാണ്.വിദഗ്ധ അതോറിറ്റികള്‍ക്ക് മാത്രമേ ഇതു കൈകാര്യം ചെയ്യാനാകൂവെന്ന് അധികൃതര്‍ വ്യക്തമാക്കി.