സൗദിക്ക് നേരെ അതിശക്തമായ ആക്രമണം തുടര്ന്ന് ഹൂത്തികള്, റിയാദിന് നേരെ 2 ക്രൂയിസ് മിസൈലുകള്
സൗദിക്ക് നേരെ അതിശക്തമായ ആക്രമണം തുടര്ന്ന് ഹൂത്തികള്, റിയാദിന് നേരെ 2 ക്രൂയിസ് മിസൈലുകള്
രണ്ട് ക്രൂയിസ് മിസൈലുകള് സൗദി വ്യോമപ്രതിരോധ സേന തകര്ത്തു.
15 വീടുകള്ക്ക് കേടുപാടുകള് സംഭവിച്ചു.
സൗദി അറേബ്യക്ക് നേരെ അതിശക്തമായ ആക്രമണം തുടര്ന്ന് ഹൂത്തികള്. ധഹ്റാന് ആസ്ഥാനത്തുള്ള സൗദി അരാംകോയുടെ അഡ്മിനിസ്ട്രേറ്റീവ് കെട്ടിടത്തിന് നേരെ ഹൂത്തികളുടെ മിസൈല് ആക്രമണം നടന്നു. റിയാദിന് നേരെ തൊടുത്തുവിട്ട രണ്ട് ക്രൂയിസ് മിസൈലുകള് സൗദി വ്യോമപ്രതിരോധ സേന തകര്ത്തു. എന്നാല്, ഇതിന്റെ അവശിഷ്ടങ്ങള് പതിച്ച് നാല് പേര്ക്ക് പരിക്കേറ്റു. 15 വീടുകള്ക്ക് കേടുപാടുകള് സംഭവിച്ചു. തരിച്ചടിയായി ഹൂത്തികളുടെ എണ്ണ സംഭരണ കേന്ദ്രങ്ങള് ലക്ഷ്യമിട്ടും സനയിലെ ഹൂത്തി കേന്ദ്രങ്ങള്ക്ക് നേരെയും സൗദി സഖ്യസേന ശക്തമായ വ്യോമാക്രമണം നടത്തി. ഇവിടെയുള്ള ഭൂഗര്ഭ ഇന്ധന ശേഖരങ്ങളും മിസൈല് കേന്ദ്രങ്ങളും ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
സനായുടെ പടിഞ്ഞാറുള്ള അല് സബഹാ എണ്ണക്കമ്പനിക്കുനേരേയായിരുന്നു സൗദി സഖ്യസേനയുടെ ആക്രമണം. ആക്രമണസമയത്ത് ഇവിടെ പെട്രോളിയം ഉത്പന്നങ്ങളോ ഇന്ധനമോ സൂക്ഷിച്ചിരുന്നില്ലെന്നും നഗരത്തിലെ ഇന്ധനവിതരണത്തെ ആക്രമണം ബാധിക്കില്ലെന്നും ഹൂതി നേതൃത്വം അറിയിച്ചു. ആക്രമണത്തിന് ശക്തമായി തിരിച്ചടിനല്കുമെന്ന് ഹൂതി നേതൃത്വം അറിയിച്ചു. സൗദി സഖ്യസേനയും യമനിലെ ഹൂതി വിമതരും തമ്മില് ചൊവ്വാഴ്ച പരസ്പരം നടത്തിയ ആക്രമണങ്ങള്ക്ക് പിന്നാലെയാണ് ഇരുകൂട്ടരും ആക്രമണം ശക്തമാക്കിയത്.
അതേസമയം സൗദിയുടെ തലസ്ഥാനമായ റിയാദും കിഴക്കന് പ്രവിശ്യയും ലക്ഷ്യമിട്ട് ഹൂതികള് അയച്ച ബാലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലുകളും ഡ്രോണുകളും പ്രതിരോധ സംവിധാനങ്ങള് ഉപയോഗിച്ച് തകര്ത്തതായി സൗദി സഖ്യസേന വ്യക്തമാക്കി.