റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഹൂത്തികള്‍ നടത്തിയ ആക്രമണം ; ചികിത്സയിലായിരുന്ന ഇന്ത്യക്കാരന്‍ മരണമടഞ്ഞു

പരിക്കേറ്റവരില്‍ 10 ഇന്ത്യാക്കാരുണ്ടെന്നതാണ് ഏറ്റവും പുതിയ വിവരം.

 

റിയാദ് ആക്രമണത്തില്‍ മരണസംഖ്യ 13 ആയി.

സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഹൂത്തികള്‍ ഇന്നലെ നടത്തിയ ആക്രമണത്തില്‍ ഒരു ഇന്ത്യാക്കാരനും ജീവന്‍ നഷ്ടം. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. ഇതോടെ റിയാദ് ആക്രമണത്തില്‍ മരണസംഖ്യ 13 ആയി. ആക്രമണത്തില്‍ 309 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

മേഖലയില്‍ ഈ യുദ്ധമുണ്ടായ ശേഷം ഒരു അറബ് - ഗള്‍ഫ് രാജ്യത്തുണ്ടാകുന്ന ഏറ്റവും വലിയ ആള്‍നാശവും പരിക്കുകളും നാശനഷ്ടവുമുണ്ടായ ആക്രമണമാണ് ഇന്നലെ റിയാദില്‍ ഹൂത്തികള്‍ നടത്തിയത്. നാല് സൗദി പൗരന്മാരും 9 വിദേശികളുമാണ് കൊല്ലപ്പെട്ടത്. ഇന്ത്യക്ക് പുറമേ അമേരിക്ക, ജോര്‍ദാന്‍, ഈജിപ്ത്, സിറിയ, പലസ്തീന്‍, സുഡാന്‍, ബംഗ്ലദേശ് എന്നീ രാജ്യങ്ങളുടെ പൗരന്മാര്‍ക്കാണ് ജീവന്‍ നഷ്ടമായത്. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. പരിക്കേറ്റവരില്‍ 10 ഇന്ത്യാക്കാരുണ്ടെന്നതാണ് ഏറ്റവും പുതിയ വിവരം.