ദമാം എയര്‍പോര്‍ട്ടിലും ആക്രമണം നടത്തി ഹൂത്തികള്‍; സൗദിയില്‍ 12 പേര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്

ദമാമിലെ കിങ് ഫഹദ് എയര്‍പോര്‍ട്ടിന് നേരെയും ആക്രമണം നടത്തി

 

വിമാനത്താവളത്തിന് സമീപം മിസൈല്‍ അവശിഷ്ടം വീണതായാണ് റിപ്പോര്‍ട്ട്. 

സൗദി അറേബ്യയും ഹൂത്തി വിമതരും തമ്മിലെ സംഘര്‍ഷം രൂക്ഷമാകുന്നു. ഹൂത്തി വിമതര്‍ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിന് പിന്നാലെ ദമാമിലെ കിങ് ഫഹദ് എയര്‍പോര്‍ട്ടിന് നേരെയും ആക്രമണം നടത്തി. വിമാനത്താവളത്തിന് സമീപം മിസൈല്‍ അവശിഷ്ടം വീണതായാണ് റിപ്പോര്‍ട്ട്. 

റിയാദ് വിമാനത്താവളത്തിന് നേരെ നടന്ന ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും 50 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതെന്ന് മൂന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം റാസ് അല്‍ ഖൈമ തീരത്ത് നിന്ന് ഒഴിഞ്ഞുപോകാന്‍ കപ്പലുകള്‍ക്ക് ഇറാന്‍ മുന്നറിയിപ്പ് നല്‍കി.

ഫെബ്രുവരിയില്‍ തുടങ്ങിയ ഇറാന്‍ യുദ്ധത്തിന് ശേഷം ഒരു ഗള്‍ഫ് അറബ് രാജ്യത്ത് നടന്ന ഏറ്റവും വലിയ ആക്രമണമാണ് റിയാദില്‍ ഇക്കഴിഞ്ഞ മണിക്കൂറുകളില്‍ ഉണ്ടായത്.