റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ഭീകരാക്രമണം; പാകിസ്ഥാൻ പൗരൻ കൊല്ലപ്പെട്ടു

സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂതി മില്ലിഷ്യകൾ നടത്തിയ ശക്തമായ ഭീകരാക്രമണത്തിൽ രു പാകിസ്ഥാൻ പൗരൻ കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

 

വിമാനത്തിൽ പ്രവേശിക്കാൻ തയ്യാറെടുക്കുകയായിരുന്ന ഉംറ തീർത്ഥാടകരെ ലക്ഷ്യമിട്ടാണ് ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഈ ആക്രമണം അഴിച്ചുവിട്ടത്

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂതി മില്ലിഷ്യകൾ നടത്തിയ ശക്തമായ ഭീകരാക്രമണത്തിൽ രു പാകിസ്ഥാൻ പൗരൻ കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

വിമാനത്തിൽ പ്രവേശിക്കാൻ തയ്യാറെടുക്കുകയായിരുന്ന ഉംറ തീർത്ഥാടകരെ ലക്ഷ്യമിട്ടാണ് ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഈ ആക്രമണം അഴിച്ചുവിട്ടത്.സംഭവത്തിൽ പരിക്കേറ്റവരെ ഉടൻതന്നെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റുകയും അടിയന്തര വൈദ്യസഹായം ഉറപ്പാക്കുകയും ചെയ്തു.

പരിക്കേറ്റവരുടെ ആരോഗ്യസ്ഥിതിയും ചികിത്സാ പുരോഗതിയും സൗദി ആരോഗ്യമന്ത്രി ഫഹദ് അൽ-ജലാജൽ നേരിട്ട് വിലയിരുത്തുകയും ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഔദ്യോഗികമായി വ്യക്തമാക്കുകയും ചെയ്തു.ആക്രമണത്തെ ജനറൽ അതോറിറ്റി ഓഫ് സിവിലിയൻ ഏവിയേഷൻ ശക്തമായി അപലപിച്ചു.