മദീനയിലെ പവര്‍ സ്റ്റേഷന് നേരെ ഹൂതി ഡ്രോണ്‍ ആക്രമണം; ഇരുഹറമുകളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് സഖ്യസേന
ആക്രമണത്തില്‍ സ്റ്റേഷനിലെ ഒരു പവര്‍ ട്രാന്‍സ്‌ഫോര്‍മറിന് തകരാര്‍ സംഭവിച്ച് പ്രവര്‍ത്തനം നിലച്ചെങ്കിലും, നഗരത്തിലെ വൈദ്യുതി വിതരണ ശൃംഖലയെ ബാധിച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.
ഡ്രോണിന്റെ അവശിഷ്ടങ്ങളും ശാസ്ത്രീയ തെളിവുകളും പരിശോധിച്ചതില്‍ നിന്ന് ആക്രമണത്തിന് പിന്നില്‍ ഹൂതികളാണെന്ന് സ്ഥിരീകരിച്ചതായി സഖ്യസേനാ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍-മാലികി വ്യക്തമാക്കി.
സൗദി അറേബ്യയിലെ മദീനയിലുള്ള തൈബ സിവിലിയന്‍ വൈദ്യുതി വിതരണ കേന്ദ്രത്തിന് നേരെ ഹൂതി ഭീകരരുടെ ഡ്രോണ്‍ ആക്രമണം നടന്നതായി സഖ്യസേന അറിയിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച (സെപ്റ്റംബര്‍ 29) പുലര്‍ച്ചെ 5:11 നാണ് ആക്രമണമുണ്ടായത്. സംഭവസ്ഥലത്തുനിന്ന് ലഭിച്ച ഡ്രോണിന്റെ അവശിഷ്ടങ്ങളും ശാസ്ത്രീയ തെളിവുകളും പരിശോധിച്ചതില്‍ നിന്ന് ആക്രമണത്തിന് പിന്നില്‍
ഹൂതികളാണെന്ന് സ്ഥിരീകരിച്ചതായി സഖ്യസേനാ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍-മാലികി വ്യക്തമാക്കി.
ആക്രമണത്തില്‍ സ്റ്റേഷനിലെ ഒരു പവര്‍ ട്രാന്‍സ്‌ഫോര്‍മറിന് തകരാര്‍ സംഭവിച്ച് പ്രവര്‍ത്തനം നിലച്ചെങ്കിലും, നഗരത്തിലെ വൈദ്യുതി വിതരണ ശൃംഖലയെ ബാധിച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. മദീനയിലെ മസ്ജിദുന്നബവിയിലേക്ക് ഉള്‍പ്പെടെ വൈദ്യുതി നല്‍കുന്ന കേന്ദ്രത്തിന് നേരെയാണ് ആക്രമണമുണ്ടായത്. മക്ക, മദീന എന്നീ പുണ്യസങ്കേതങ്ങളെ ലക്ഷ്യമിട്ടും ലോകമെമ്പാടുമുള്ള കോടിക്കണക്കിന് വിശ്വാസികളെ പ്രകോപിപ്പിച്ചും ഹൂതികള്‍ നടത്തുന്ന ആക്രമണങ്ങളുടെ തുടര്‍ച്ചയാണിതെന്ന് സഖ്യസേന കുറ്റപ്പെടുത്തി. ഇത്തരം ആക്രമണങ്ങളെ ശക്തമായി ചെറുക്കുമെന്നും, മക്കയിലെയും മദീനയിലെയും പുണ്യകേന്ദ്രങ്ങളുടെ സംരക്ഷണവും തീര്‍ത്ഥാടകരുടെ സുരക്ഷയും പൂര്‍ണ്ണമായും ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ തുടരുമെന്നും സഖ്യസേന പ്രസ്താവനയിലൂടെ വ്യക്തമാക്കി.