തുടര്‍ച്ചയായ ഹൂത്തി ആക്രമണങ്ങള്‍; റിയാദ് വിമാനത്താവളം ഒക്ടോബര്‍ 17 വരെ അടച്ചിടും

മേഖലയില്‍ സുരക്ഷാ ഭീഷണി വര്‍ദ്ധിച്ച സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടിയായാണ് എയര്‍പോര്‍ട്ട് അടച്ചിടുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

 

വിമാനത്താവളത്തിന്റെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് സൗദി അധികൃതരുടെ ഈ നിര്‍ണായക നടപടി.

തുടര്‍ച്ചയായ ഹൂത്തി ഡ്രോണ്‍-മിസൈല്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഒക്ടോബര്‍ 17 വരെ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചു. വിമാനത്താവളത്തിന്റെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് സൗദി അധികൃതരുടെ ഈ നിര്‍ണായക നടപടി.

മേഖലയില്‍ സുരക്ഷാ ഭീഷണി വര്‍ദ്ധിച്ച സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടിയായാണ് എയര്‍പോര്‍ട്ട് അടച്ചിടുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. വിമാനത്താവളം വഴി സര്‍വീസ് നടത്താനിരുന്ന നിരവധി വിമാനങ്ങള്‍ റദ്ദാക്കുകയോ മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിടുകയോ ചെയ്തിട്ടുണ്ട്. യാത്രക്കാര്‍ അതത് എയര്‍ലൈനുകളുമായി ബന്ധപ്പെട്ട് ടിക്കറ്റ് വിവരങ്ങളും സമയക്രമവും ഉറപ്പുവരുത്തണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു