സൗദിയില്‍ വീണ്ടും ഹൂതി ആക്രമണം; വിമാനത്താവളങ്ങള്‍ ആക്രമിച്ചു
സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മിഡില്‍ ഈസ്റ്റിലെ അമേരിക്കന്‍ പൗരന്മാര്‍ക്കുള്ള ജാഗ്രത നിര്‍ദേശം അമേരിക്ക പുതുക്കി.
Oct 25, 2026, 06:27 IST
ഈസ്റ്റ് - വേസ്റ്റ് പൈപ്പ് ലൈനും, റാബിഗ് ഓയില്‍ റിഫൈനറിയും യാമ്പുവില്‍ ആരാംകോ കമ്പനിയും ആക്രമിച്ചെന്നും ഹൂതികള്‍ പറയുന്നു.
സൗദി അറേബ്യയിലേക്ക് വീണ്ടും ആക്രമണം നടത്തി ഹൂതികള്‍. റിയാദ്, ദമാം, നജ്‌റാന്‍ വിമാനത്താവളങ്ങള്‍ ആക്രമിച്ചുവെന്നാണ് ഹൂതികളുടെ അവകാശവാദം. ഈസ്റ്റ് - വേസ്റ്റ് പൈപ്പ് ലൈനും, റാബിഗ് ഓയില്‍ റിഫൈനറിയും യാമ്പുവില്‍ ആരാംകോ കമ്പനിയും ആക്രമിച്ചെന്നും ഹൂതികള്‍ പറയുന്നു.
അതിനിടെ, സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മിഡില്‍ ഈസ്റ്റിലെ അമേരിക്കന്‍ പൗരന്മാര്‍ക്കുള്ള ജാഗ്രത നിര്‍ദേശം അമേരിക്ക പുതുക്കി. സംഘര്‍ഷം വ്യാപിച്ചേക്കുമെന്നും മുന്‍കരുതല്‍ വേണമെന്നുമാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
അതേസമയം, ദമ്മാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ പൗരന്റെ ഭൗതികശരീരം എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനുള്ള മുഴുവന്‍ നടപടികളും പൂര്‍ത്തിയാക്കാന്‍ മുന്‍കൈയെടുക്കുന്നതായി റിയാദിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.