ഹൂതി ആക്രമണം; റിയാദിലെ സ്‌കൂളുകള്‍ക്ക് ഒരാഴ്ചത്തേക്ക് പഠനം ഓണ്‍ലൈനില്‍
ഹൂതി ആക്രമണം; റിയാദിലെ സ്‌കൂളുകള്‍ക്ക് ഒരാഴ്ചത്തേക്ക് പഠനം ഓണ്‍ലൈനില്‍
സുരക്ഷാ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് പുതിയ നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
Oct 12, 2026, 11:51 IST
ഒരു മാസത്തിനിടെ രണ്ടാം തവണയാണ് റിയാദില്‍ സ്‌കൂളുകള്‍ക്ക് പഠനം ഓണ്‍ലൈനാക്കുന്നത്
സൗദി അറേബ്യയിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ഹൂതി ആക്രമണത്തിന് പിന്നാലെ റിയാദിലെ സ്‌കൂളുകളില്‍ ഒരാഴ്ചത്തേക്ക് പഠനം ഓണ്‍ലൈനിലേക്ക് മാറ്റി. രക്ഷിതാക്കള്‍ക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തിലാണ് ഇക്കാര്യം അറിയിച്ചത്. സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് തീരുമാനമെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയതു.
ഒരു മാസത്തിനിടെ രണ്ടാം തവണയാണ് റിയാദില്‍ സ്‌കൂളുകള്‍ക്ക് പഠനം ഓണ്‍ലൈനാക്കുന്നത്. സുരക്ഷാ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് പുതിയ നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.