ഹൂതി ആക്രമണം ; പ്രതിരോധ സേന തകര്‍ത്ത ബാലിസ്റ്റിക് മിസൈല്‍ അവശിഷ്ടങ്ങള്‍ മക്ക മേഖലയില്‍ പതിച്ചു

സംഭവത്തില്‍ ആളപായമോ അപകടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

 

വ്യോമാക്രമണ പ്രതിരോധ സംവിധാനം മിസൈലുകളെ അന്തരീക്ഷത്തില്‍ വച്ചുതന്നെ തകര്‍ത്തതിനെ തുടര്‍ന്ന് സബൂഹ ഗ്രാമത്തിലും വാദി അല്‍ മഗ്മസിലുമാണ് ഇവയുടെ അവശിഷ്ടങ്ങള്‍ വീണത്.

സൗദി വ്യോമ പ്രതിരോധ സേന തകര്‍ത്ത രണ്ട് ബാലിസ്റ്റിക് മിസൈലുകളുടെ അവശിഷ്ടങ്ങള്‍ മക്ക മേഖലയില്‍ പതിച്ചു. യെമനിലെ ഹൂതി വിമതരാണ് മക്ക മേഖല ലക്ഷ്യമാക്കി ആക്രമണം നടത്തിയതെന്ന് സൗദി സിവില്‍ ഡിഫന്‍സ് അറിയിച്ചു.


വ്യോമാക്രമണ പ്രതിരോധ സംവിധാനം മിസൈലുകളെ അന്തരീക്ഷത്തില്‍ വച്ചുതന്നെ തകര്‍ത്തതിനെ തുടര്‍ന്ന് സബൂഹ ഗ്രാമത്തിലും വാദി അല്‍ മഗ്മസിലുമാണ് ഇവയുടെ അവശിഷ്ടങ്ങള്‍ വീണത്. മക്കയിലെ ഹറം പള്ളിയില്‍ നിന്ന് 35 കിലോമീറ്റര്‍ വടക്കു കിഴക്കായാണ് സബൂഹ ഗ്രാമം സ്ഥിതി ചെയ്യുന്നത്. വാദി അല്‍ മഗ്മസ് ഹറമിന് 21 കിലോമീറ്റര്‍ കിഴക്കാണ്.
സംഭവത്തില്‍ ആളപായമോ അപകടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.