റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു, 11 പേര്‍ക്ക് പരുക്ക്

ഹൂതി നിയന്ത്രണത്തിലുള്ള സനയിലും തായ്സിലുമാണ് വ്യോമാക്രമണം നടന്നത്.

 

യമനിലേക്ക് വന്‍ വ്യോമാക്രമണം നടത്തുകയാണ് സൗദി സഖ്യസേന.

സൗദിയിലെ റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം. പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു. 11 പേര്‍ക്ക് പരിക്കേറ്റു. യമനിലേക്ക് വന്‍ വ്യോമാക്രമണം നടത്തുകയാണ് സൗദി സഖ്യസേന. ഹൂതി നിയന്ത്രണത്തിലുള്ള സനയിലും തായ്സിലുമാണ് വ്യോമാക്രമണം നടന്നത്.

സൗദിയിലേക്ക് ഹൂതികള്‍ നടത്തിയ മിസൈല്‍ ആക്രമണം സൗദി സഖ്യ സേന തടഞ്ഞു. തെക്കുപടിഞ്ഞാറന്‍ നഗരമായ ഖമീസ് മുഷൈത്തിനെ ലക്ഷ്യമിട്ടുള്ള ഹൂതി മിസൈല്‍ ആക്രമണമാണ് തടഞ്ഞത്. അതേസമയം സൗദിയിലുള്ള അമേരിക്കന്‍ പൗരന്‍മാര്‍ക്ക് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. വിമാനത്താവളങ്ങള്‍ ഉപയോഗിക്കുന്ന യുഎസ് പൗരന്മാര്‍ക്കാണ് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.