റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണം: പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടാമത്തെ ഇന്ത്യക്കാരനും മരിച്ചു
സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിനു നേരെ ഒക്ടോബർ 10-നുണ്ടായ ഹൂതി ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടാമത്തെ ഇന്ത്യൻ പൗരനും മരിച്ചു. ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചതെന്ന് സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു.
റിയാദ്: സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിനു നേരെ ഒക്ടോബർ 10-നുണ്ടായ ഹൂതി ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടാമത്തെ ഇന്ത്യൻ പൗരനും മരിച്ചു. ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചതെന്ന് സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു.
"തുടക്കം മുതൽ അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം ഞങ്ങളുണ്ടായിരുന്നു, ഇപ്പോഴും ഒപ്പമുണ്ട്. പരേതന്റെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും അഗാധമായ അനുശോചനം അറിയിക്കുന്നു," എന്ന് ഇന്ത്യൻ എംബസി പ്രസ്താവനയിലൂടെ വ്യക്തമാക്കി. കുടുംബത്തിന്റെ ആഗ്രഹപ്രകാരം മൃതദേഹം നാട്ടിലെത്തിക്കുന്നതിനോ റിയാദിൽ തന്നെ സംസ്കരിക്കുന്നതിനോ ആവശ്യമായ മുഴുവൻ സഹായങ്ങളും നൽകുമെന്നും എംബസി അറിയിച്ചിട്ടുണ്ട്. ഇതോടെ ഒക്ടോബർ 10-നുണ്ടായ റിയാദ് വിമാനത്താവള ആക്രമണത്തിലെ മൊത്തം മരണസംഖ്യ 14 ആയി ഉയർന്നു. ആക്രമണത്തിൽ 309 പേർക്കാണ് പരിക്കേറ്റിരുന്നത്. പരിക്കേറ്റ മറ്റ് ഏഴ് ഇന്ത്യക്കാർ നേരത്തെ ആശുപത്രി വിട്ടിരുന്നു.