അബഹ വിമാനത്താവളത്തിന് നേരെ ഹൂത്തി ആക്രമണം; ഗള്‍ഫ് മേഖലയില്‍ വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടു
അബഹ വിമാനത്താവളത്തിന് നേരെ ഹൂത്തി ആക്രമണം; ഗള്‍ഫ് മേഖലയില്‍ വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടു
തിങ്കളാഴ്ച വൈകുന്നേരത്തോടെയുണ്ടായ ആക്രമണത്തിന് പിന്നാലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു.
സൗദിയുടെ ദേശീയ വിമാനക്കമ്പനിയായ സൗദിയ, ബജറ്റ് എയര്‍ലൈനായ ഫ്‌ലൈനാസ് എന്നിവയുടെ അബഹയില്‍ നിന്നുള്ള ആഭ്യന്തര സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്.
യമനിലെ ഹൂത്തി വിമതര്‍ നടത്തിയ മിസൈല്‍-ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് സൗദി അറേബ്യയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി. യുഎഇ അടക്കമുള്ള വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള സര്‍വീസുകളാണ് മുടങ്ങിയത്. തിങ്കളാഴ്ച വൈകുന്നേരത്തോടെയുണ്ടായ ആക്രമണത്തിന് പിന്നാലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. ഇതേ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെയും സര്‍വീസുകള്‍ മുടങ്ങിയതായാണ് ഫ്‌ലൈറ്റ് റഡാര്‍ 24-ല്‍ നിന്നുള്ള വിവരങ്ങള്‍ വ്യക്തമാക്കുന്നത്.
സൗദിയുടെ ദേശീയ വിമാനക്കമ്പനിയായ സൗദിയ, ബജറ്റ് എയര്‍ലൈനായ ഫ്‌ലൈനാസ് എന്നിവയുടെ അബഹയില്‍ നിന്നുള്ള ആഭ്യന്തര സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. റിയാദ്, ജിദ്ദ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള ഫ്‌ലൈറ്റുകളാണ് ഇതില്‍ ഭൂരിഭാഗവും. യമനും സൗദിയും തമ്മില്‍ വീണ്ടും ഉടലെടുത്ത പ്രാദേശിക സംഘര്‍ഷമാണ് ഇതിന് വഴിവെച്ചത്.ദുബായില്‍ നിന്ന് ചൊവ്വാഴ്ച അബഹയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഫ്‌ലൈദുബായ് വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്.