സൗദിയില്‍ വീണ്ടും ഹൂതി ആക്രമണം; 2 ബാലിസ്റ്റിക്ക് മിസൈലുകള്‍ തകര്‍ത്തു

സൗദി സിവില്‍ ഡിഫന്‍സ് ഖമീസ് മുഷൈത്ത്, അബഹ എന്നിവിടങ്ങളിലേക്ക് രാത്രിയില്‍ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നെങ്കിലും റിയാദിലേക്ക് അത്തരം മുന്നറിയിപ്പുകളൊന്നും നല്‍കിയിരുന്നില്ല.

 

തലസ്ഥാനമായ റിയാദ് മേഖല ലക്ഷ്യമാക്കി വന്ന 2 ഡ്രോണുകളും സൗദി പ്രതിരോധ സേന വീഴ്ത്തി.

സൗദിയെ ലക്ഷ്യമാക്കി വീണ്ടും ഹൂതി ആക്രമണം. പ്രധാനമായും തെക്കന്‍ അതിര്‍ത്തി പ്രദേശമായ ഖമീസ് മുഷൈത്ത് നഗരത്തെ ലക്ഷ്യമിട്ട് വന്ന 2 ബാലിസ്റ്റിക് മിസൈലുകള്‍ സൗദി അറേബ്യ തകര്‍ത്തു. തലസ്ഥാനമായ റിയാദ് മേഖല ലക്ഷ്യമാക്കി വന്ന 2 ഡ്രോണുകളും സൗദി പ്രതിരോധ സേന വീഴ്ത്തി.

സൗദി സിവില്‍ ഡിഫന്‍സ് ഖമീസ് മുഷൈത്ത്, അബഹ എന്നിവിടങ്ങളിലേക്ക് രാത്രിയില്‍ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നെങ്കിലും റിയാദിലേക്ക് അത്തരം മുന്നറിയിപ്പുകളൊന്നും നല്‍കിയിരുന്നില്ല. യമനിലെ ജനസാന്ദ്രതയേറിയ പ്രദേശങ്ങളുടെയും വടക്കന്‍ മേഖലയുടെ ഭൂരിഭാഗത്തിന്റെയും നിയന്ത്രണമുള്ള ഹൂതികള്‍, ജൂലൈയില്‍ റിയാദിനെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ചതുമുതല്‍ സൗദി അറേബ്യയ്ക്കെതിരെ ആക്രമണങ്ങള്‍ നടത്തിവരികയാണ്.
ചെങ്കടലിലെ സൗദി കപ്പലുകളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.