സൗദിയിലെ ഹൂതി ആക്രമണം; 13 പേര്‍ക്ക് പരിക്ക്
സൗദിയിലെ ഹൂതി ആക്രമണം; 13 പേര്‍ക്ക് പരിക്ക്
സൗദി അറേബ്യയിലെ ഖമീസ് മുഷൈത്, അബ്ഹ, തയിഫ് എന്നീ നഗരങ്ങളെ ലക്ഷ്യമാക്കി ഹൂതികള്‍ നടത്തിയ ആക്രമണത്തില്‍ പതിമൂന്ന് പേര്‍ക്ക് പരിക്കേറ്റതായി യെമനിലെ നിയമസാധുതയെ പിന്തുണയ്ക്കുന്നതിനുള്ള സഖ്യം ഇന്ന് പുലര്‍ച്ചെ പറഞ്ഞു.
ഇന്നലെ ഹൂതികള്‍ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോ?ഗിച്ചാണ് ആക്രമണം നടത്തിയതെന്ന് സേനാ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലിക് പറഞ്ഞു.
സൗദി അറേബ്യയിലെ മൂന്ന് നഗരങ്ങളില്‍ നടന്ന ഹൂതി ആക്രമണത്തില്‍ പതിമൂന്ന് പേര്‍ക്ക് പരിക്ക്. സൗദി അറേബ്യയിലെ ഖമീസ് മുഷൈത്, അബ്ഹ, തയിഫ് എന്നീ നഗരങ്ങളെ ലക്ഷ്യമാക്കി ഹൂതികള്‍ നടത്തിയ ആക്രമണത്തില്‍ പതിമൂന്ന് പേര്‍ക്ക് പരിക്കേറ്റതായി യെമനിലെ നിയമസാധുതയെ പിന്തുണയ്ക്കുന്നതിനുള്ള സഖ്യം ഇന്ന് പുലര്‍ച്ചെ പറഞ്ഞു.
ഇന്നലെ ഹൂതികള്‍ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോ?ഗിച്ചാണ് ആക്രമണം നടത്തിയതെന്ന് സേനാ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലിക് പറഞ്ഞു. ആക്രമണത്തില്‍ 13 പേര്‍ക്ക് സാരമായ പരിക്കുകള്‍ സംഭവിച്ചിട്ടുണ്ട്. കൂടാതെ ഏഴ് വീടുകള്‍ക്കും രണ്ട് വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാധാരണ ജനങ്ങളെയും സിവിലിയന്‍ അടിസ്ഥാനസൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള ഇത്തരം ആവര്‍ത്തിച്ചുള്ള ആക്രമണങ്ങള്‍ ഹൂതികളുടെ ആക്രമണാത്മക നിലപാടിന്റെ തെളിവാണെന്ന് അദ്ദേഹം ആരോപിച്ചു.