ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം; നാവികർക്ക് പരിക്ക്

ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ചിരുന്ന എൽ.പി.ജി ടാങ്കറിന് നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ ഇന്ത്യൻ ജീവനക്കാർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. രണ്ട് ഇന്ത്യൻ ജീവനക്കാർക്ക് പരിക്കേറ്റതായും ഒരാളെ കാണാതായതായും പുറത്തുവന്ന വിവരങ്ങൾ സൂചിപ്പിക്കുന്നു.

സംഭവത്തിൽ ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം ആശങ്ക രേഖപ്പെടുത്തി. രക്ഷാപ്രവർത്തനങ്ങൾക്ക് സഹായം നൽകിയ ഒമാൻ അധികൃതരോട് ഇന്ത്യ നന്ദി അറിയിക്കുകയും ചെയ്തു.അന്താരാഷ്ട്ര കപ്പൽഗതാഗതത്തിന് ഏറെ പ്രധാനപ്പെട്ട മേഖലയാണ് ഹോർമുസ് കടലിടുക്ക്. ഈ മേഖലയിലെ സംഘർഷങ്ങൾ എണ്ണവിതരണത്തെയും വ്യാപാരത്തെയും ബാധിക്കാനുള്ള സാധ്യതയുള്ളതിനാൽ സംഭവവികാസങ്ങൾ ഇന്ത്യയും നിരീക്ഷിച്ചുവരികയാണ്.