ഷാര്‍ജ പുസ്തകോത്സവത്തില്‍ ഹോളിവുഡ് താരം വില്‍ സ്മിത്ത് എത്തും
ഇത്തവണത്തെ ഷാർജ രാജ്യാന്തര പുസ്തകമേളയില്‍ ഹോളിവുഡ് താരം വില്‍ സ്മിത്ത് പങ്കെടുക്കും. നവംബർ 14ന് രാത്രി എട്ടിന് മേളയുടെ പ്രധാന വേദിയായ ബാള്‍റൂമില്‍ നടക്കുന്ന തത്സമയ ചർച്ചയില്‍ അദ്ദേഹം പങ്കെടുക്കും.
Updated: Nov 1, 2025, 16:25 IST
ഷാർജ ബുക്ക് അതോറിറ്റി (എസ്ബിഎ) സംഘടിപ്പിക്കുന്ന 44-ാമത് ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ഇന്ത്യയടക്കം 118 രാജ്യങ്ങളിൽ നിന്നുള്ള 2,350 പ്രസാധകരും പ്രദർശകരും പങ്കെടുക്കും
ഷാർജ : ഇത്തവണത്തെ ഷാർജ രാജ്യാന്തര പുസ്തകമേളയില്‍ ഹോളിവുഡ് താരം വില്‍ സ്മിത്ത് പങ്കെടുക്കും. നവംബർ 14ന് രാത്രി എട്ടിന് മേളയുടെ പ്രധാന വേദിയായ ബാള്‍റൂമില്‍ നടക്കുന്ന തത്സമയ ചർച്ചയില്‍ അദ്ദേഹം പങ്കെടുക്കും.
എഴുത്ത്, സിനിമ, സംഗീതം, ബിസിനസ് എന്നീ മേഖലകളിൽ താൻ നടത്തിയ അവിശ്വസനീയമായ യാത്രകളെക്കുറിച്ചും വിജയങ്ങൾക്ക് പിന്നിലെ സ്ഥിരോത്സാഹത്തെക്കുറിച്ചും കലാപരമായ വളർച്ചയെക്കുറിച്ചുമുള്ള ഉൾക്കാഴ്ചകൾ ആസ്വാദകരുമായി അദ്ദേഹം പങ്കുവയ്ക്കും.
ഷാർജ ബുക്ക് അതോറിറ്റി (എസ്ബിഎ) സംഘടിപ്പിക്കുന്ന 44-ാമത് ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ഇന്ത്യയടക്കം 118 രാജ്യങ്ങളിൽ നിന്നുള്ള 2,350 പ്രസാധകരും പ്രദർശകരും പങ്കെടുക്കും. പ്രമുഖ എഴുത്തുകാർ, ബുദ്ധിജീവികൾ, കലാകാരന്മാർ എന്നിവർ പങ്കെടുക്കുന്ന 1,200ൽ അധികം പരിപാടികൾ മേളയിൽ ഉണ്ടാകും