ഭാര്യയെ കൊലപ്പെടുത്തി ; ഇന്ത്യക്കാരന് വധശിക്ഷ വിധിച്ച് കുവൈത്ത്

തുടര്‍ന്ന് അറസ്റ്റിലായ പ്രതിക്കെതിരെയുള്ള കുറ്റം തെളിഞ്ഞതിനെ തുടര്‍ന്നാണ് കോടതി ശിക്ഷ വിധിച്ചത്.

 


സല്‍മി പ്രദേശത്തെ വീട്ടില്‍ വെച്ച് പ്രതി ഭാര്യയെ ചുറ്റിക ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു

ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യക്കാരന് കുവൈത്തില്‍ വധശിക്ഷ. ജഡ്ജി നായിഫ് അല്‍ ദാഹൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്രിമിനല്‍ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. ദാമ്പത്യ ജീവിതത്തിലെ തര്‍ക്കത്തെ തുടര്‍ന്ന് മുന്‍കൂട്ടി ആസൂത്രണം ചെയ്ത് പ്രതി കൃത്യം നടത്തിയെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്.


സല്‍മി പ്രദേശത്തെ വീട്ടില്‍ വെച്ച് പ്രതി ഭാര്യയെ ചുറ്റിക ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റാണ് ഭാര്യ മരിച്ചത്. തുടര്‍ന്ന് അറസ്റ്റിലായ പ്രതിക്കെതിരെയുള്ള കുറ്റം തെളിഞ്ഞതിനെ തുടര്‍ന്നാണ് കോടതി ശിക്ഷ വിധിച്ചത്.