ഹിജ്റ പുതുവര്‍ഷം ; യുഎഇയില്‍ ജൂണ്‍ 15ന് അവധി പ്രഖ്യാപിച്ചു

തുടര്‍ച്ചയായ മൂന്ന് ദിവസത്തെ ലീവ് ആസ്വദിക്കാം.

 

യുഎഇയില്‍ ജൂണ്‍ 15 തിങ്കളാഴ്ച പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ കമ്പനികള്‍ക്കും ഔദ്യോഗിക അവധിയായിരിക്കും

ഹിജ്റ പുതുവര്‍ഷത്തോടനുബന്ധിച്ചുള്ള പൊതുഅവധി പ്രഖ്യാപിച്ചു. യു.എ.ഇയില്‍ ജൂണ്‍ 15 തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചപ്പോള്‍ ഒമാനില്‍ ജൂണ്‍ 18 വ്യാഴാഴ്ചയാണ് ഔദ്യോഗിക അവധി.

ഇസ്ലാമിക കലണ്ടറിലെ ഹിജ്റ വര്‍ഷം 1448-ന്റെ തുടക്കം കുറിച്ചാണ് ഗള്‍ഫ് രാജ്യങ്ങളില്‍ പുതുവത്സര അവധികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. യുഎഇയില്‍ ജൂണ്‍ 15 തിങ്കളാഴ്ച പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ കമ്പനികള്‍ക്കും ഔദ്യോഗിക അവധിയായിരിക്കും. ശനി, ഞായര്‍ ദിവസങ്ങളില്‍ വാരാന്ത്യ അവധിയുള്ള ജീവനക്കാര്‍ക്ക് തിങ്കളാഴ്ച കൂടി ചേരുന്നതോടെ തുടര്‍ച്ചയായ മൂന്ന് ദിവസത്തെ ലീവ് ആസ്വദിക്കാം. എന്നാല്‍ നിലവില്‍ വെള്ളി മുതല്‍ ഞായര്‍ വരെ അവധിയുള്ള ഷാര്‍ജയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതിയ പ്രഖ്യാപനത്തോടെ 4 ദിവസത്തെ നീണ്ട ഇടവേളയാണ് ലഭിക്കുക. അവധിക്ക് ശേഷം ജൂണ്‍ 16 ചൊവ്വാഴ്ച മുതല്‍ പതിവ് പ്രവൃത്തിദിനങ്ങള്‍ പുനരാരംഭിക്കും