ഹെബ്ബഗോഡി ഫ്രണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓണാഘോഷം സംഘടിപ്പിച്ചു

ബംഗളൂരു ഹെബ്ബഗോഡി ഫ്രണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷം വിവിധ പരിപാടികളോടെ അരങ്ങേറി. ചടങ്ങില്‍ ശിവണ്ണ (എം.എല്‍.എ.) അധ്യക്ഷത വഹിച്ചു

 

ബംഗളൂരു ഹെബ്ബഗോഡി ഫ്രണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷം വിവിധ പരിപാടികളോടെ അരങ്ങേറി. ചടങ്ങില്‍ ശിവണ്ണ (എം.എല്‍.എ.) അധ്യക്ഷത വഹിച്ചു. 812 കിലോമീറ്റര്‍ റണ്‍ യുനീക് വേള്‍ഡ് റെക്കോഡ് ഹോള്‍ഡറും ലോകസമാധാനത്തിനുള്ള ഗിന്നസ് ജേതാവുമായ ബോചെ മുഖ്യാതിഥിയായി.

ആര്‍ കെ രമേഷ് ( കെ പി സി സി  ജനറല്‍ സെക്രട്ടറി ), വൈ  കൃഷ്ണമൂര്‍ത്തി ( എക്‌സ് പ്രസിഡന്റ് & കോണ്‍ഗ്രസ് ലീഡര്‍, ഓള്‍ഡ് ചന്ദപുര ), ചന്ദ്രപ്പ എസ്  എം ( ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് , സൂര്യനഗര പോലീസ് സ്റ്റേഷന്‍ ), അഡ്വ സത്യന്‍ പുത്തൂര്‍ ( എസ്  എന്‍ ഡി പി ബാംഗ്‌ളൂര്‍ യൂണിയന്‍ സെക്രട്ടറി ), ശ്രീമതി ജ്യോതി ജഗദീഷാചാര്‍ ( ചന്ദപുര ടി എം സി പ്രസിഡന്റ് ), റെവറന്റ് ഫാദര്‍ അനില്‍ അക്കുട്ട് , മുനിയാളപ്പ (സി എം സി കൗണ്‍സിലര്‍ ) എച് ആര്‍ രമേഷ് (ഐ ടി ഐ , സി എം സി കൗണ്‍സിലര്‍ ), റോബിന്‍ മാത്യു ( പ്രസിഡന്റ് ,എഫ് ഡബ്ല്യൂ എ ), സന്തോഷ്  ജി (ജനറല്‍ സെക്രട്ടറിഎഫ് ഡബ്ല്യൂ എ ) എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു .

ബോചെ 1000 ഏക്കറില്‍ താമസം, ബോചെ അഡ്വന്‍ഞ്ചര്‍ പാര്‍ക്ക്, ബോചെ ക്ലബ്ബ് എന്നിവിടങ്ങളിലേക്കുള്ള എന്‍ട്രി ടിക്കറ്റ്, ബോചെ പാനീയം എന്നിവ സൗജന്യമായി ലഭിക്കുന്നതിനുള്ള ബോചെ പേ കാര്‍ഡ്, അസോസിയേഷന്‍ അംഗങ്ങള്‍ക്ക് ബോചെ സമ്മാനിച്ചു.