സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ ചൊവ്വാഴ്ച വരെ കനത്ത മഴയ്ക്കു സാധ്യത

ജീസാന്‍, അസീര്‍ മേഖലകളിലെ അല്‍-റൈത്ത്, ഹറൂബ്, ഫൈഫ, അബഹ, ഖമീസ് മുശൈത്ത്, അല്‍-നമാസ് എന്നിവിടങ്ങളില്‍ കനത്ത മഴ പെയ്യുമെന്നാണ് പ്രവചനം.

 

ജീസാന്‍, അസീര്‍ എന്നീ പ്രവിശ്യകളിലാണ് കാലാവസ്ഥാ മാറ്റം കൂടുതല്‍ ശക്തമാകാന്‍ സാധ്യതയുള്ളത്.

സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ ചൊവ്വാഴ്ച വരെ കനത്ത മഴയ്ക്കും മിന്നല്‍ പ്രളയത്തിനും സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ജീസാന്‍, അസീര്‍ എന്നീ പ്രവിശ്യകളിലാണ് കാലാവസ്ഥാ മാറ്റം കൂടുതല്‍ ശക്തമാകാന്‍ സാധ്യതയുള്ളത്. ആലിപ്പഴ വര്‍ഷത്തിനും മണിക്കൂറില്‍ 60 കിലോമീറ്ററിലധികം വേഗതയില്‍ വീശിയടിക്കുന്ന ശക്തമായ കാറ്റിനും പൊടിപടലങ്ങള്‍ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

ജീസാന്‍, അസീര്‍ മേഖലകളിലെ അല്‍-റൈത്ത്, ഹറൂബ്, ഫൈഫ, അബഹ, ഖമീസ് മുശൈത്ത്, അല്‍-നമാസ് എന്നിവിടങ്ങളില്‍ കനത്ത മഴ പെയ്യുമെന്നാണ് പ്രവചനം. കൂടാതെ അല്‍-ബാഹ, മക്ക തുടങ്ങിയ ഇടങ്ങളില്‍ മിതമായതോ ശക്തമായതോ ആയ മഴ പ്രതീക്ഷിക്കാം. റന്യ, അല്‍-ഖുന്‍ഫുദ, നജ്റാന്‍, മദീന, റിയാദ്, കിഴക്കന്‍ പ്രവിശ്യ എന്നിവയുടെ ചില ഭാഗങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്കാണ് സാധ്യത.