സൗദിയില്‍ ശനിയാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത

മക്ക മേഖലയില്‍ ശക്തമായ കാറ്റും ആലിപ്പഴ വര്‍ഷത്തോടും കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 

 

സുരക്ഷിതമായ ഇടങ്ങളില്‍ തുടരാനും താഴ്വരകള്‍, വാദികള്‍, വെള്ളക്കെട്ടുകള്‍ രൂപപ്പെടാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് അകന്നുനില്‍ക്കാനും നിര്‍ദ്ദേശമുണ്ട്.

സൗദി അറേബ്യയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ശനിയാഴ്ച വരെ ഇടിമിന്നലോടു കൂടിയ കനത്ത മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കി. പലയിടങ്ങളിലും ഇടത്തരം മുതല്‍ ശക്തമായ മഴയ്ക്കും അതിനെത്തുടര്‍ന്ന് പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് ജനറല്‍ ആവശ്യപ്പെട്ടു. സുരക്ഷിതമായ ഇടങ്ങളില്‍ തുടരാനും താഴ്വരകള്‍, വാദികള്‍, വെള്ളക്കെട്ടുകള്‍ രൂപപ്പെടാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് അകന്നുനില്‍ക്കാനും നിര്‍ദ്ദേശമുണ്ട്.

മക്ക മേഖലയില്‍ ശക്തമായ കാറ്റും ആലിപ്പഴ വര്‍ഷത്തോടും കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.