സൗദിയില്‍ വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത
സൗദിയില്‍ വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത
ബുധനാഴ്ച ഉച്ചയോടെ മഴ കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിക്കും.
Jul 21, 2026, 14:47 IST
രാജ്യത്തിന്റെ തെക്കന്‍ മേഖലകളിലും തലസ്ഥാന നഗരി ഉള്‍പ്പെടുന്ന റിയാദിലും മക്കയിലും വരും ദിവസങ്ങളില്‍ മഴ സജീവമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളില്‍ വരും ദിവസങ്ങളില്‍ ശക്തമായ ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ തെക്കന്‍ മേഖലകളിലും തലസ്ഥാന നഗരി ഉള്‍പ്പെടുന്ന റിയാദിലും മക്കയിലും വരും ദിവസങ്ങളില്‍ മഴ സജീവമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ചൊവ്വാഴ്ച ഉച്ചയോടെ അസീറിന്റെ തെക്കന്‍, വടക്കുപടിഞ്ഞാറന്‍ മേഖലകളില്‍ മിതമായ തോതില്‍ മഴ ശക്തമാകും. ബുധനാഴ്ച ഉച്ചയോടെ മഴ കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിക്കും.