ഒമാനില്‍ കനത്ത മഴയ്ക്ക് സാധ്യത

ശക്തമായ കാറ്റു വീശാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം.

 

ചിലയിടങ്ങളില്‍ ഇടിയോടു കൂടിയ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു

ഒമാനിലെ ഹജര്‍ പര്‍വത നിരകളിലും സമീപ പ്രദേശങ്ങളിലും വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയുള്ളതായി ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഞായറാഴ്ച വരെ പ്രദേശങ്ങളില്‍ മേഘങ്ങള്‍ രൂപപ്പെടാനും മഴ ലഭിക്കാനും സാധ്യതയുണ്ട്.
വിവിധ തീവ്രതയിലുള്ള മഴയ്ക്ക് സാധ്യതയുണ്ട്. ചിലയിടങ്ങളില്‍ ഇടിയോടു കൂടിയ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ശക്തമായ കാറ്റു വീശാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം.