യുഎഇയില്‍ പലയിടത്തും കനത്ത മഴ ; ചൂട് കുറയുന്നു

ദുബൈയില്‍ ചിലയിടങ്ങളില്‍ ചാറ്റല്‍ മഴയും മൂടല്‍ മഞ്ഞും ഉണ്ടായിരുന്നു.
 

ശൈത്യകാലത്തിന്റെ വരവറിയിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ ലഭിച്ചു. ചില സ്ഥലങ്ങളില്‍ ചാറ്റല്‍ മഴ പെയ്തപ്പോള്‍ ചിലയിടങ്ങളില്‍ കനത്ത മഴ രേഖപ്പെടുത്തിയതായി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഷാര്‍ജ, റാസല്‍ഖൈമ, ഉമ്മുല്‍ ഖുവൈന്‍, അബുദബി എന്നീ എമിറേറ്റുകളിലാണ് വ്യാപകമായ മഴ ലഭിച്ചത്.

ദുബൈയില്‍ ചിലയിടങ്ങളില്‍ ചാറ്റല്‍ മഴയും മൂടല്‍ മഞ്ഞും ഉണ്ടായിരുന്നു. മഴയെ തുടര്‍ന്ന് കാര്‍മേഘങ്ങള്‍ രൂപീകൃതമാകാന്‍ സാധ്യതയുള്ളതിനാല്‍ ഞായറാഴ്ച രാത്രി എട്ടു മണിവരെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.

രാവിലെ മുതല്‍ ദുബൈയിലെ പല സ്ഥലങ്ങളിലും മൂടല്‍മഞ്ഞ് ദൃശ്യമായിരുന്നു.