ഒമാനില്‍ വടക്കന്‍ ശര്‍ഖിയയില്‍ ശക്തമായ മഴ; വാദികള്‍ കവിഞ്ഞൊഴുകി

ഇബ്ര വിലായാത്തിലെ അല്‍ ഹൈമ, ഖഫീഫ, ജാദ്യ തുടങ്ങിയ ഗ്രാമങ്ങളിലും സമീപ പ്രദേശങ്ങളിലും പെയ്ത കനത്ത മഴയില്‍ നിരവധി വാദികള്‍ നിറഞ്ഞു

 

കനത്ത മഴയെ തുടര്‍ന്ന് പ്രദേശത്തെ പ്രമുഖ താഴ്വരകളിലും വാദികളിലും വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നത്.

ഒമാനിലെ വടക്കന്‍ അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ വിവിധ വിലായാത്തുകളില്‍ ബുധനാഴ്ച ശക്തമായ മഴ ലഭിച്ചതായി ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കനത്ത മഴയെ തുടര്‍ന്ന് പ്രദേശത്തെ പ്രമുഖ താഴ്വരകളിലും വാദികളിലും വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നത്.


ഇബ്ര വിലായാത്തിലെ അല്‍ ഹൈമ, ഖഫീഫ, ജാദ്യ തുടങ്ങിയ ഗ്രാമങ്ങളിലും സമീപ പ്രദേശങ്ങളിലും പെയ്ത കനത്ത മഴയില്‍ നിരവധി വാദികള്‍ നിറഞ്ഞു കവിഞ്ഞു. അല്‍ മുദൈബിയിലെ സമദ് അല്‍ ഷാന്‍, അല്‍ റൗദ, ബാദ്, ഖദ്ര ബനി ദിഫ, അല്‍ ഐനൈന്‍, അല്‍ ഫതഹ് എന്നിവിടങ്ങളില്‍ കനത്ത മഴ രേഖപ്പെടുത്തി