യുഎഇയില്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത
പൊടിക്കാറ്റിനും സാധ്യതയുണ്ട്.
Updated: Feb 27, 2026, 13:02 IST
ചില വടക്കന്‍ കിഴക്കന്‍ മേഖലകളില്‍ മഴ കനക്കാന്‍ സാധ്യതയുണ്ട്.
യുഎഇയില്‍ കാലാവസ്ഥയില്‍ വീണ്ടും വലിയ മാറ്റങ്ങള്‍ പ്രവചിച്ച് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത ആഴ്ച രാജ്യത്ത് മഴയും ശക്തമായ കാറ്റും അനുഭവപ്പെടും. മാര്‍ച്ച് 4 മുതല്‍ 5 വരെ രാജ്യത്ത് മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്രം വ്യക്തമാക്കി.
ചില വടക്കന്‍ കിഴക്കന്‍ മേഖലകളില്‍ മഴ കനക്കാന്‍ സാധ്യതയുണ്ട്. നിലവില്‍ അനുഭവപ്പെടുന്ന കാലാവസ്ഥയ്ക്ക് പുറമേയാണിത്. പൊടിക്കാറ്റിനും സാധ്യതയുണ്ട്.