സൗദിയില്‍ ബുധനാഴ്ച വരെ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത


ജാസാന്‍, അസീര്‍, അല്‍ ബാഹ, മക്കയുടെ ഉയര്‍ന്ന പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് കനത്ത മഴ പ്രതീക്ഷിക്കുന്നത്.

 

മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്ററിലധികം വേഗതയില്‍ വീശിയടിക്കുന്ന കാറ്റിനും പൊടിച്ചാറ്റിനും സാധ്യതയുണ്ട്.

സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളില്‍ വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്കും ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശനിയാഴ്ച മുതല്‍ ബുധനാഴ്ച വരെ രാജ്യത്തിന്റെ തെക്കന്‍, പടിഞ്ഞാറന്‍ മേഖലകളില്‍ മിതമായത് മുതല്‍ കനത്ത മഴ വരെ ലഭിക്കാന്‍ സാധ്യതയുണ്ട്. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായിരിക്കും മഴ ഏറ്റവും കടുപ്പമാകുക.


ജാസാന്‍, അസീര്‍, അല്‍ ബാഹ, മക്കയുടെ ഉയര്‍ന്ന പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് കനത്ത മഴ പ്രതീക്ഷിക്കുന്നത്. നജ്‌റാന്‍, റിയാദിന്റെ തെക്കന്‍ പ്രദേശങ്ങള്‍, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴ ലഭിക്കും. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ അബഹ, ഖമീസ് മുശൈത്ത്, സബ്യ, സമത ഉള്‍പ്പെടെയുള്ള ഭൂരിഭാഗം ഗവര്‍ണറേറ്റുകളിലും കനത്ത മഴ പെയ്യും. തിങ്കള്‍ മുതല്‍ ബുധന്‍ വരെ അല്‍ ബാഹ, തായിഫ്, മൈസാന്‍ തുടങ്ങിയ മേഖലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. റിയാദ് പ്രവിശ്യയിലെ വാദി അദ്ദവാസിര്‍, അല്‍ സുലൈയില്‍, കൂടാതെ നജ്‌റാന്‍ പ്രവിശ്യയിലെ വിവിധ ഭാഗങ്ങളിലും തിങ്കള്‍ മുതല്‍ ബുധന്‍ വരെ നേരിയതോ മിതമായതോ ആയ മഴ ലഭിക്കും.


മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്ററിലധികം വേഗതയില്‍ വീശിയടിക്കുന്ന കാറ്റിനും പൊടിച്ചാറ്റിനും സാധ്യതയുണ്ട്.