സൗദിയില്‍ ഇന്ന് കനത്ത മഴയ്ക്കും മിന്നല്‍പ്രളയത്തിനും സാധ്യത; വിവിധ പ്രവിശ്യകളില്‍ റെഡ് അലര്‍ട്ട്
സഊദി അറേബ്യയുടെ വിവിധ ഭാഗങ്ങളില് ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്കും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എന്.സി.എം) റെഡ് അലര്ട്ട് പ്രഖ്യാപിച്ചു.
അതിശക്തമായ കാറ്റ്, ദൂരക്കാഴ്ച കുറയല്, ആലിപ്പഴ വീഴ്ച, മിന്നല്പ്രളയം, ഇടിമിന്നല് എന്നിവയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.
സൗദി: സഊദി അറേബ്യയുടെ വിവിധ ഭാഗങ്ങളില് ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്കും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എന്.സി.എം) റെഡ് അലര്ട്ട് പ്രഖ്യാപിച്ചു.
ജിസാന്, റിയാദ്, ഹാഇല്, മക്ക, ഖസീം, അസീര്, കിഴക്കന് പ്രവിശ്യ, വടക്കന് അതിര്ത്തി പ്രദേശങ്ങള് എന്നിവിടങ്ങളിലാണ് മുന്നറിയിപ്പ് നല്കിയിരിക്കുന്നത്. അതിശക്തമായ കാറ്റ്, ദൂരക്കാഴ്ച കുറയല്, ആലിപ്പഴ വീഴ്ച, മിന്നല്പ്രളയം, ഇടിമിന്നല് എന്നിവയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.
കിഴക്കന് പ്രവിശ്യ, റിയാദ്, മക്ക, അല് ബാഹ, അസീര്, ജിസാന്, നജ്റാന് തുടങ്ങിയ പ്രദേശങ്ങളില് പൊടിക്കാറ്റിനും ആലിപ്പഴ വീഴ്ചയോട് കൂടിയ മിതമായത് മുതല് അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ പ്രവചിച്ചിരുന്നു.
ഇതിനുപുറമെ, ഖസീം, ഹാഇല്, മദീന, തബൂക്ക്, അല് ജൗഫ്, വടക്കന് അതിര്ത്തി പ്രദേശങ്ങള് എന്നിവിടങ്ങളിലും സമാനമായ കാലാവസ്ഥ അനുഭവപ്പെടും. ഇവിടങ്ങളിലെ ചില ഭാഗങ്ങളില് മൂടല്മഞ്ഞിനും, തബൂക്ക് പ്രവിശ്യയിലെ ഉയര്ന്ന പ്രദേശങ്ങളായ അല്ലൗസ്, അല്അഖാന്, അല്ദഹര് എന്നിവിടങ്ങളില് നേരിയ മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ട്.