കനത്ത മഴ ; റാസല്‍ഖൈമയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇന്ന് വര്‍ക്ക് ഫ്രം ഹോം
ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
Updated: Mar 27, 2026, 13:16 IST
സ്വകാര്യ കമ്പനികളും തങ്ങളുടെ ജീവനക്കാരുടെ സുരക്ഷ കണക്കിലെടുത്ത് റിമോട്ട് വര്‍ക്ക് അനുവദിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.
വടക്കന്‍ എമിറേറ്റുകളില്‍ ഇന്നും കനത്ത മഴ തുടരാന്‍ സാധ്യതയുള്ളതിനാല്‍ റാസല്‍ഖൈമയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇന്ന് വര്‍ക്ക് ഫ്രം ഹോമിന് അനുമതി. ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. എന്നാല്‍ നേരിട്ട് ഹാജരാകേണ്ടത് അടിയന്തര സേവന വിഭാഗങ്ങളെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
സ്വകാര്യ കമ്പനികളും തങ്ങളുടെ ജീവനക്കാരുടെ സുരക്ഷ കണക്കിലെടുത്ത് റിമോട്ട് വര്‍ക്ക് അനുവദിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.