യുഎഇയിൽ കനത്ത മഴ ; ജാഗ്രതാ മുന്നറിയിപ്പ് നൽകി അധികൃതർ
യുഎഇയിൽ കനത്ത മഴ. ഞായറാഴ്ച രാവിലെ യുഎഇയുടെ പല ഭാഗങ്ങളിലും ശക്തമായ മഴ ലഭിച്ചു. മഴയ്ക്ക് സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ കാലാവസ്ഥ മുന്നറിയിപ്പ് നൽകിയിട്ടുണ്ടായിരുന്നു.
Oct 1, 2024, 19:29 IST
അബുദാബി: യുഎഇയിൽ കനത്ത മഴ. ഞായറാഴ്ച രാവിലെ യുഎഇയുടെ പല ഭാഗങ്ങളിലും ശക്തമായ മഴ ലഭിച്ചു. മഴയ്ക്ക് സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ കാലാവസ്ഥ മുന്നറിയിപ്പ് നൽകിയിട്ടുണ്ടായിരുന്നു.
ഷാർജ, ഉമ്മുൽഖുവൈൻ, റാസൽഖൈമ എന്നിവിടങ്ങളിൽ മഴ പെയ്തു. ഷാർജയിലെ മലീഹ, ഇബ്ൻ റാഷിദ് റോഡ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. വാദികൾ നിറഞ്ഞൊഴുകി. ഷാർജയിലെ അൽ ദെയ്ദ് റോഡിൽ നേരിയ തോതിൽ ആലിപ്പഴ വർഷവുമുണ്ടായിരുന്നു. ദേശീയ കാലാവസ്ഥ കേന്ദ്രം പല ഭാഗങ്ങളിലും ഓറഞ്ച്, യെല്ലോ അലർട്ടുകളും പുറപ്പെടുവിച്ചിരുന്നു.
മണിക്കൂറിൽ 45 കിലോമീറ്റർ വേഗത്തിൽ കാറ്റും വീശിയിരുന്നു. ഇതോടെ ദൂരക്കാഴ്ച കുറഞ്ഞു. മഴയെ തുടർന്ന് അധികൃതർ ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിലേക്ക് പോകരുതെന്ന് പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.