ഒമാനിൽ ശക്തമായ മഴ
ഒമാനിൽ ശക്തമായ മഴ. അൽ ദാഹിറ ഗവർണറേറ്റിലെ വിവിധ വിലായത്തുകളിൽ ഇന്നലെ കനത്ത മഴയാണ് പെയ്തത്.
Jun 20, 2025, 19:46 IST
മസ്കത്ത്: ഒമാനിൽ ശക്തമായ മഴ. അൽ ദാഹിറ ഗവർണറേറ്റിലെ വിവിധ വിലായത്തുകളിൽ ഇന്നലെ കനത്ത മഴയാണ് പെയ്തത്. യാംഖുൽ വിലായത്തിലെ അൽ വുഖ്ബയിൽ മഴയോടൊപ്പം ആലിപ്പഴ വീഴ്ചയും ഉണ്ടായിരുന്നു. കനത്ത മഴ ലഭിച്ചതോടെ പ്രദേശത്തെ വാദികൾ നിറഞ്ഞൊഴുകുകയും ചെയ്തു.
ഹാലി, വാദി അൽ ഹറേം ഗ്രാമപ്രദേശങ്ങളിലും ഇബ്രി വിലായത്തിലെ അൽ ഹജ്ർ, അൽ ഷുഹും എന്നിവിടങ്ങളിലും മഴ ലഭിച്ചു. വാദികൾ നിറഞ്ഞൊഴുകയും ചെയ്തു. മഴയിൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.