യുഎയില്‍ കനത്ത മൂടല്‍മഞ്ഞ്

യുഎഇയിലുടനീളം ഇന്ന് മിതമായ കാലാവസ്ഥയ്ക്കും തീരപ്രദേശങ്ങളിലും ദ്വീപുകളിലും മേഘങ്ങള് രൂപപ്പെടുമെന്നും നാഷണല് സെന്റര് ഓഫ് മെറ്ററോളജി (NCM) അറിയിച്ചു.ഉള്നാടന് പ്രദേശങ്ങളില് ഇന്ന് രാത്രിയും ചൊവ്വാഴ്ച രാവിലെയും ഈര്പ്പം വര്ദ്ധിക്കും.

അറേബ്യന് ഗള്ഫിലും ഒമാന് കടലിലും നേരിയ തിരമാലയ്ക്കും സാധ്യതയുണ്ടെങ്കിലും കാലാവസ്ഥ ശാന്തമായിരിക്കും

യുഎഇയിലുടനീളം ഇന്ന് മിതമായ കാലാവസ്ഥയ്ക്കും തീരപ്രദേശങ്ങളിലും ദ്വീപുകളിലും മേഘങ്ങള് രൂപപ്പെടുമെന്നും നാഷണല് സെന്റര് ഓഫ് മെറ്ററോളജി (NCM) അറിയിച്ചു.ഉള്നാടന് പ്രദേശങ്ങളില് ഇന്ന് രാത്രിയും ചൊവ്വാഴ്ച രാവിലെയും ഈര്പ്പം വര്ദ്ധിക്കും.

മൂടല്മഞ്ഞിനും നേരിയ തോതില് കാറ്റിനും സാധ്യതയുണ്ട്. തെക്ക്-കിഴക്ക് നിന്ന് വടക്ക്-പടിഞ്ഞാറ് ദിശയിലേക്ക് മണിക്കൂറില് 10 മുതല് 25 കിലോമീറ്റര് വരെ വേഗതയിലും ഇടയ്ക്ക് 35 കിലോമീറ്റര് വേഗതയിലും കാറ്റ് വീശാന് സാധ്യതയുണ്ട്.

അറേബ്യന് ഗള്ഫിലും ഒമാന് കടലിലും നേരിയ തിരമാലയ്ക്കും സാധ്യതയുണ്ടെങ്കിലും കാലാവസ്ഥ ശാന്തമായിരിക്കും. ബുധനാഴ്ച ഭാഗികമായി മേഘാവൃതവും താപനിലയില് നേരിയ വര്ധനയും ഉണ്ടാകും. വ്യാഴാഴ്ച രാത്രി മുതല് ഈര്പ്പം വര്ദ്ധിക്കും. തീരദേശ ഉള്നാടന് ഗ്രാമങ്ങളില് മൂടല്മഞ്ഞിനും സാധ്യതയുണ്ട് എന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.