സൗദിയിലെ റോഡില്‍ അഭ്യാസ പ്രകടനങ്ങള്‍ നടത്തിയാല്‍ കനത്ത പിഴ; നിരീക്ഷണത്തിന് പ്രത്യേക സംഘം
സൗദിയിലെ റോഡില്‍ അഭ്യാസ പ്രകടനങ്ങള്‍ നടത്തിയാല്‍ കനത്ത പിഴ; നിരീക്ഷണത്തിന് പ്രത്യേക സംഘം
സൗദിയിലെ വിവിധ നഗരങ്ങളില്‍ നിയമവിരുദ്ധ റേസിംഗുകള്‍ കണ്ടെത്താന്‍ ട്രാഫിക് വിഭാഗം പ്രത്യേക ഫീല്‍ഡ് ടീമുകളെയും രഹസ്യ നിരീക്ഷണ സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്.
നിയമലംഘനം നടത്തുന്ന വാഹനമോടിക്കുന്നവര്‍ക്ക് 3,000 റിയാല്‍ മുതല്‍ 6,000 റിയാല്‍ വരെ (ഏകദേശം 1.35 ലക്ഷം ഇന്ത്യന്‍ രൂപ വരെ) പിഴ ചുമത്തുമെന്ന് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ട്രാഫിക് മുന്നറിയിപ്പ് നല്‍കി.
സൗദി അറേബ്യയില്‍ പൊതുനിരത്തുകളില്‍ അനുമതിയില്ലാതെ വാഹന റേസിംഗ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നവര്‍ക്കും ഒന്നിലധികം വാഹനങ്ങള്‍ കൂട്ടത്തോടെ ഒരുമിച്ച് ഓടിക്കുന്നവര്‍ക്കുമെതിരെ കടുത്ത നടപടിയുമായി ട്രാഫിക് ഡയറക്ടറേറ്റ്. നിയമലംഘനം നടത്തുന്ന വാഹനമോടിക്കുന്നവര്‍ക്ക് 3,000 റിയാല്‍ മുതല്‍ 6,000 റിയാല്‍ വരെ (ഏകദേശം 1.35 ലക്ഷം ഇന്ത്യന്‍ രൂപ വരെ) പിഴ ചുമത്തുമെന്ന് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ട്രാഫിക് മുന്നറിയിപ്പ് നല്‍കി.
സൗദിയിലെ വിവിധ നഗരങ്ങളില്‍ നിയമവിരുദ്ധ റേസിംഗുകള്‍ കണ്ടെത്താന്‍ ട്രാഫിക് വിഭാഗം പ്രത്യേക ഫീല്‍ഡ് ടീമുകളെയും രഹസ്യ നിരീക്ഷണ സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്. ഇത്തരം അനധികൃത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഡ്രൈവര്‍മാരെ ഉടനടി കണ്ടെത്തി ബന്ധപ്പെട്ട നിയമനടപടികള്‍ക്കായി അധികൃതര്‍ക്ക് കൈമാറുന്ന രീതിയിലാണ് പരിശോധന ശക്തമാക്കിയിരിക്കുന്നത്.
പൊതുനിരത്തുകളിലെ അനുമതിയില്ലാത്ത വാഹനാോട്ട മത്സരങ്ങളും കണ്‍വോയ് ഡ്രൈവിംഗും ഗതാഗത തടസ്സമുണ്ടാക്കാന്‍ കാരണമാകുന്നു. ഇതിനുപുറമെ, മറ്റ് യാത്രക്കാരുടെയും കാല്‍നടയാത്രക്കാരുടെയും ജീവന് ഇത് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നതെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.