യുഎഇയില്‍ ഇന്ന് ചൂട് കൂടും; ജാഗ്രത
യുഎഇയില്‍ ഇന്ന് ചൂട് കൂടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എന്‍സിഎം) അറിയിച്ചു. ഇന്ന് പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥയായിരിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്.
ഇന്ന് രാത്രിയിലും നാളെ രാവിലെ വരെയും ഈര്‍പ്പമുള്ള കാലാവസ്ഥയും മൂടല്‍ മഞ്ഞ് രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
യുഎഇയില്‍ ഇന്ന് ചൂട് കൂടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എന്‍സിഎം) അറിയിച്ചു. ഇന്ന് പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥയായിരിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. ചില തീരപ്രദേശങ്ങളിലും ഉള്‍പ്രദേശങ്ങളിലും ഇന്ന് രാത്രിയിലും നാളെ രാവിലെ വരെയും ഈര്‍പ്പമുള്ള കാലാവസ്ഥയും മൂടല്‍ മഞ്ഞ് രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
15 മുതല്‍ 90 ശതമാനം വരെയായിരിക്കും അബുദാബിയില്‍ ഈര്‍പ്പത്തിന്റെ അളവ്. അതേ സമയം ദുബായില്‍ 20 മുതല്‍ 75 ശതമാനം വരെയുമായിരിക്കും ഈര്‍പ്പത്തിന്റെ അളവ് എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. എന്നാല്‍ ചില ഉള്‍പ്രദേശങ്ങളില്‍ 49 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും താപനില ഉണ്ടായിരിക്കുക. അബുദാബിയില്‍ കൂടിയ താപനില 44 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 30 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും. ദുബായില്‍ 43 ഡിഗ്രി സെല്‍ഷ്യസ് കൂടിയ താപനിലയും കുറഞ്ഞ താപനില 31 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും. ഷാര്‍ജയില്‍ കൂടിയ താപനില 42 ഡിഗ്രി സെല്‍ഷ്യസും 30 ഡിഗ്രി സെല്‍ഷ്യസ് കുറഞ്ഞ താപനിലയുമായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.