ചുട്ടുപൊള്ളി യുഎഇ: താപനില 43°C വരെ ഉയർന്നേക്കും

യുഎഇയില്‍ വരും ദിവസങ്ങളില്‍ ചൂട് കടുക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.രാജ്യത്തിന്റെ ഉള്‍പ്രദേശങ്ങളില്‍ താപനില 43°C വരെ ഉയർന്നേക്കും.

 

രാജ്യത്തിന്റെ ഉള്‍പ്രദേശങ്ങളില്‍ താപനില 43°C വരെ ഉയർന്നേക്കും. ചൂടിനൊപ്പം പൊടിക്കാറ്റിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു

യുഎഇയില്‍ വരും ദിവസങ്ങളില്‍ ചൂട് കടുക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.രാജ്യത്തിന്റെ ഉള്‍പ്രദേശങ്ങളില്‍ താപനില 43°C വരെ ഉയർന്നേക്കും. ചൂടിനൊപ്പം പൊടിക്കാറ്റിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ഉള്‍പ്രദേശങ്ങളില്‍ കടുത്ത ചൂട് അനുഭവപ്പെടുമ്പോള്‍ തീരദേശ മേഖലകളില്‍ അന്തരീക്ഷ ഈർപ്പം വർധിക്കാനാണ് സാധ്യത.

കിഴക്ക് നിന്നുള്ള ന്യൂനമർദ്ദവും പടിഞ്ഞാറ് നിന്നുള്ള ഉച്ചമർദ്ദവുമാണ് നിലവിലെ കാലാവസ്ഥാ മാറ്റത്തിന് കാരണം. മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ കാറ്റുവീശാൻ സാധ്യതയുണ്ട്. ഇത് പൊടിപടലങ്ങള്‍ ഉയരാനും കാഴ്ചപരിധി കുറയാനും കാരണമാകും. ശ്വാസകോശ സംബന്ധമായ അസുഖമുള്ളവരും വാഹനമോടിക്കുന്നവരും പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് അധികൃതർ നിർദേശിച്ചു.