യുഎഇയില്‍ ചൂട് ഉയരുന്നു ; ജാഗ്രതാ നിര്‍ദ്ദേശം

വെയില്‍ നേരിട്ട് ഏല്‍ക്കുന്നത് ഒഴിവാക്കണം. 

 
ചില ഭാഗങ്ങളില്‍ താപനില 45 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും.

യുഎഇയില്‍ കനത്ത ചൂട്. ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ താപനില 45 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും.
പെരുന്നാള്‍ അവധി പ്രമാണിച്ച് തുറസ്സായ സ്ഥലങ്ങളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും മറ്റും ഒത്തുചേരാന്‍ സാധ്യതയുള്ളതിനാല്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.
വെയില്‍ നേരിട്ട് ഏല്‍ക്കുന്നത് ഒഴിവാക്കണം. 
അതേസമയം ഒമാന്‍ അതിര്‍ത്തി പങ്കിടുന്ന മലയോര മേഖലകളില്‍ വേനല്‍ മഴയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.