ഖത്തറില്‍ ചൂടു കൂടുന്നു ; ജാഗ്രതാ നിര്‍ദ്ദേശം

താപനില 43 ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുള്ളതിനൊപ്പം അന്തരീക്ഷത്തിലെ ഉയര്‍ന്ന ഈര്‍പ്പവും ചൂടിന്റെ തീവ്രത വര്‍ദ്ധിപ്പിക്കും.

 

വരും ദിവസങ്ങളില്‍ ഖത്തറില്‍ ചൂട് കനക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.

ഖത്തറില്‍ വേനല്‍ച്ചൂട് കടുക്കുന്നു. അടുത്ത രണ്ടാഴ്ച രാജ്യത്ത് അതീവ ജാഗ്രത പാലിക്കണമെന്ന് കര്‍ശന മുന്നറിയിപ്പ് നല്‍കി കാലാവസ്ഥാ വകുപ്പ്. പലയിടങ്ങളിലും താപനില 43 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാം. ഈ സാഹചര്യത്തില്‍ ഉച്ചസമയത്തെ പുറംജോലികള്‍ക്കുള്ള വിലക്ക് ലംഘിക്കുന്ന കമ്പനികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് തൊഴില്‍ മന്ത്രാലയവും അറിയിച്ചു.

വരും ദിവസങ്ങളില്‍ ഖത്തറില്‍ ചൂട് കനക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. താപനില 43 ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുള്ളതിനൊപ്പം അന്തരീക്ഷത്തിലെ ഉയര്‍ന്ന ഈര്‍പ്പവും ചൂടിന്റെ തീവ്രത വര്‍ദ്ധിപ്പിക്കും. രാത്രിയിലും ചൂടിന് കാര്യമായ കുറവുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ഉച്ചസമയങ്ങളില്‍ അനാവശ്യമായി പുറത്തിറങ്ങരുതെന്ന് പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശമുണ്ട്. കുട്ടികള്‍, വയോധികര്‍, ആരോഗ്യപ്രശ്‌നമുള്ളവര്‍ എന്നിവര്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നും ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ ധാരാളം വെള്ളം കുടിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.