കുവൈറ്റില്‍ ചൂട് ഉയരുന്നു ; പൊടിക്കാറ്റുള്ളപ്പോള്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം
നിലവില്‍ മണിക്കൂറില്‍ 20 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശുന്നുണ്ട്.
Jun 17, 2026, 13:41 IST
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ താപനില 50 ഡിഗ്രി സെല്‍ഷ്യസ് വരെ എത്താന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
കുവൈറ്റില്‍ വേനല്‍ച്ചൂട് അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ താപനില ക്രമാതീതമായി ഉയരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ താപനില 50 ഡിഗ്രി സെല്‍ഷ്യസ് വരെ എത്താന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
നിലവില്‍ മണിക്കൂറില്‍ 20 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശുന്നുണ്ട്. വരും മണിക്കൂറുകളില്‍ പ്രത്യേകിച്ച് തീരപ്രദേശങ്ങളില്‍ കാറ്റിന്റെ ശക്തി കൂടുതല്‍ വര്‍ദ്ധിക്കാനാണ് സാധ്യത. ശക്തമായ കാറ്റിനെ തുടര്‍ന്ന് പൊടിപടലങ്ങള്‍ ഉയരുകയും ദൂരക്കാഴ്ച ഗണ്യമായി കുറയുകയും ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.
പൊടിക്കാറ്റ് മൂലം റോഡുകളിലെ ദൃശ്യപരത കുറയാന്‍ സാധ്യതയുള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ബന്ധപ്പെട്ട അധികൃതര്‍ നിര്‍ദേശിച്ചു.