ആക്രമണത്തില്‍ പങ്കെടുത്തിട്ടില്ല ; യാത്രാ തടസ്സവുമില്ല ; കുവൈത്ത്
കുവൈത്തിന്റെ മണ്ണ്, വ്യോമപാത, സമുദ്രം എന്നിവ സൈനിക നടപടികള്‍ക്കായി വിട്ടു നല്‍കിയിട്ടുമില്ല.
Jul 27, 2026, 13:52 IST
കുവൈത്ത് എയര്‍വേയ്‌സിന്റെ സര്‍വീസുകള്‍ റദ്ദാക്കിയെന്ന വാര്‍ത്തകളും നിഷേധിച്ചു.
ഇറാനെതിരായ ആക്രമണത്തില്‍ കുവൈത്തും ബഹ്‌റൈനും പങ്കെടുത്തെന്ന വാര്‍ത്ത തള്ളി കുവൈത്ത്. വോള്‍സ്ട്രീറ്റ് ജേണലില്‍ വന്ന റിപ്പോര്‍ട്ട് തിരുത്തണമെന്ന് ആവശ്യപ്പെട്ട് യുഎസിലെ കുവൈത്ത് സ്ഥാനപതി ഷെയ്ഖ് അല്‍ സെയിന്‍ അല്‍ സബാഹ് പത്രാധിപസമിതിയ്ക്ക് കത്തയച്ചു. കുവൈത്തിന്റെ മണ്ണ്, വ്യോമപാത, സമുദ്രം എന്നിവ സൈനിക നടപടികള്‍ക്കായി വിട്ടു നല്‍കിയിട്ടുമില്ല.
കുവൈത്ത് എയര്‍വേയ്‌സിന്റെ സര്‍വീസുകള്‍ റദ്ദാക്കിയെന്ന വാര്‍ത്തകളും നിഷേധിച്ചു.