ക്രിക്കറ്റ് മത്സരത്തിനിടെ കുഴഞ്ഞുവീണു; ഒമാനിൽ മലയാളി യുവാവിന് ദാരുണാന്ത്യം

ഒമാനിൽ ക്രിക്കറ്റ് മത്സരത്തിനിടെ മലയാളി പ്രവാസി കുഴഞ്ഞുവീണ് മരിച്ചു. ആലപ്പുഴ തുറവൂർ സ്വദേശിയായ ഷബീർ ബഷീർ (35) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ അൽ ഹെയ്‌ലിൽ നടന്ന പ്രാദേശിക ക്രിക്കറ്റ് മത്സരത്തിൽ കളിച്ചുകൊണ്ടിരിക്കെ ഷബീർ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു.

ഉടൻ തന്നെ ഒപ്പമുണ്ടായിരുന്ന സഹതാരങ്ങൾ അടിയന്തര വൈദ്യസഹായം ലഭ്യമാക്കുകയും തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു

ഒമാനിൽ ക്രിക്കറ്റ് മത്സരത്തിനിടെ മലയാളി പ്രവാസി കുഴഞ്ഞുവീണ് മരിച്ചു. ആലപ്പുഴ തുറവൂർ സ്വദേശിയായ ഷബീർ ബഷീർ (35) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ അൽ ഹെയ്‌ലിൽ നടന്ന പ്രാദേശിക ക്രിക്കറ്റ് മത്സരത്തിൽ കളിച്ചുകൊണ്ടിരിക്കെ ഷബീർ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു.

ഉടൻ തന്നെ ഒപ്പമുണ്ടായിരുന്ന സഹതാരങ്ങൾ അടിയന്തര വൈദ്യസഹായം ലഭ്യമാക്കുകയും തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. സിപിആർ (CPR) അടക്കമുള്ള അടിയന്തര ജീവൻരക്ഷാ മാർഗ്ഗങ്ങൾ നൽകി

മെഡിക്കൽ സംഘം മാക്സിമം ശ്രമിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല.കഴിഞ്ഞ 14 വർഷമായി ഒമാനിൽ ജോലി ചെയ്തുവരികയായിരുന്നു ഷബീർ. നിലവിൽ ഒമാനിലെ ഇലക്ട്രോമാൻ എൽഎൽസി എന്ന സ്ഥാപനത്തിലാണ് ഇദ്ദേഹം ജോലി ചെയ്തിരുന്നത്. മസ്കറ്റിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഭാര്യയും കുട്ടിയും ഷബീറിനൊപ്പം ഒമാനിലുണ്ട്.