യുഎഇയില്‍ വിദ്വേഷ പ്രസംഗം നടത്തുന്നവര്‍ക്ക് ഒരു വര്‍ഷം തടവും വന്‍ പിഴയും

മതത്തിനും സംസ്‌കാരത്തിനുമെതിരെ സമൂഹമാധ്യമങ്ങളിലും  മറ്റും ഇത്തരം പോസ്റ്റുകള്‍ പാടില്ല.
 
യുഎഇയില്‍ വിദ്വേഷ പ്രസംഗം നടത്തുന്നവര്‍ക്ക് ഒരു വര്‍ഷം തടവും അഞ്ചു ലക്ഷം മുതല്‍ 10 ലക്ഷം ദിര്‍ഹം വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പു നല്‍കി. വിവേചനം, വിദ്വേഷം, തീവ്രവാദം എന്നിവയും വച്ചുപൊറുപ്പിക്കില്ല. മതത്തിനും സംസ്‌കാരത്തിനുമെതിരെ സമൂഹമാധ്യമങ്ങളിലും  മറ്റും ഇത്തരം പോസ്റ്റുകള്‍ പാടില്ല.
ജോലി ഒഴിവുകളുടെ പരസ്യങ്ങളിലും ജാതിയോ മതമോ ലിംഗമോ പരാമര്‍ശിക്കരുതെന്ന് ഓര്‍മ്മിപ്പിച്ചു. കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും പറഞ്ഞു. ഇതു സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും ബോധ വത്കരണവും ശക്തമാക്കി.