ബുര്‍ജ് ഫലീഫയുടെ പകുതി ഉയരം പിന്നിട്ടു ; ജിദ്ദ ടവറിന്റെ 107 നിലകള്‍ പണിതു തീര്‍ത്തു
അന്തിമ ഉയരം കൃത്യമായി പുറത്തുവിട്ടിട്ടില്ലെങ്കിലും ആയിരം മീറ്റര്‍ കടക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതോടെ നിലവിലെ ലോക റെക്കോര്‍ഡായ ബുര്‍ജ് ഖലീഫയുടെ 172 മീറ്റര്‍ മറികടക്കും.
സൗദിയിലെ വമ്പന്‍ ടവര്‍ ഇപ്പോള്‍ 107 നിലകളും 430 മീറ്ററിലേറെ ഉയരവും പിന്നിട്ടു.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമെന്ന നേട്ടത്തിലേക്ക് ജിദ്ദ ടവര്‍ അതിവേഗമുയരുന്നു. സൗദിയിലെ വമ്പന്‍ ടവര്‍ ഇപ്പോള്‍ 107 നിലകളും 430 മീറ്ററിലേറെ ഉയരവും പിന്നിട്ടു.
828 മീറ്റര്‍ ഉയരമുള്ള ദുബായിലെ ബുര്‍ജ് ഖലീഫയുടെ പകുതിയിലേറെ ഉയരം പിന്നിട്ട ജിദ്ദ ടവര്‍ 2028 ല്‍ പൂര്‍ത്തിയാകുന്നതോടെ ലോകത്തിലെ ആദ്യ ആയിരം മീറ്ററിലേറെ ഉയരമുള്ള കെട്ടിടമാകാനാണ് ഒരുങ്ങുന്നത്.
2013 ല്‍ നിര്‍മ്മാണം ആരംഭിച്ച ജിദ്ദ ടവറിന്റെ നിര്‍മ്മാണത്തില്‍ വിവിധ കാരണങ്ങളാണ് ഇടവേളയുണ്ടായിരുന്നു. 2025ല്‍ നിര്‍മ്മാണം പുനരാരംഭിച്ചു.2025 ജനുവരിയില്‍ 63 നിലകളിലായിരുന്ന ടവര്‍ ഏപ്രിലില്‍ 100 നിലയിലെത്തി. ഇപ്പോള്‍ 107 നിലകളും പിന്നിട്ടു. പൂര്‍ത്തിയാകുമ്പോള്‍ ടവറിന് 167 നിലകളുണ്ടാകും. അന്തിമ ഉയരം കൃത്യമായി പുറത്തുവിട്ടിട്ടില്ലെങ്കിലും ആയിരം മീറ്റര്‍ കടക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതോടെ നിലവിലെ ലോക റെക്കോര്‍ഡായ ബുര്‍ജ് ഖലീഫയുടെ 172 മീറ്റര്‍ മറികടക്കും.