ഹജ് സീസണ്‍ ; ഉംറ വീസ നല്‍കല്‍ 20 വരെ മാത്രം

വീസ ലഭിച്ച ഉംറ തീര്‍ത്ഥാടകര്‍ സൗദിയില്‍ പ്രവേശിക്കാനുള്ള അവസാന തിയതി ഏപ്രില്‍ 3 വരെ.

 

ഏപ്രില്‍ 18നകം മുഴുവന്‍ തീര്‍ത്ഥാടകരും രാജ്യം വിടണം.

ഹജ് സീസണിന് മുന്നോടിയായി ഉംറ വീസകള്‍ അനുവദിക്കുന്നത് സൗദി അറേബ്യ താല്‍ക്കാലികമായ നിര്‍ത്തുന്നു. ഈ മാസം 20 ആയിരിക്കും ഈ സീസണില്‍ ഉംറ വീസ അനുവദിക്കുന്ന അവസാന തീയതിയെന്ന് ഹജ് ,ഉംറ മന്ത്രാലയം അറിയിച്ചു. വീസ ലഭിച്ച ഉംറ തീര്‍ത്ഥാടകര്‍ സൗദിയില്‍ പ്രവേശിക്കാനുള്ള അവസാന തിയതി ഏപ്രില്‍ 3 വരെ.
ഏപ്രില്‍ 18നകം മുഴുവന്‍ തീര്‍ത്ഥാടകരും രാജ്യം വിടണം.