ഒമാനില്‍ അടുത്ത വര്‍ഷത്തെ ഹജ്ജ് രജിസ്‌ട്രേഷന് തുടക്കമാകുന്നു; പ്രവാസികള്‍ക്കും അപേക്ഷിക്കാം
ഒമാനില്‍ അടുത്ത വര്‍ഷത്തെ ഹജ്ജ് രജിസ്‌ട്രേഷന് തുടക്കമാകുന്നു; പ്രവാസികള്‍ക്കും അപേക്ഷിക്കാം
അടുത്ത വര്‍ഷത്തെ ഹജ്ജ് സീസണിനായുള്ള ഒമാന്റെ പ്രാഥമിക ഒരുക്കങ്ങളുടെ ഭാഗമായാണ് അപേക്ഷ നടപടികള്‍ ആരംഭിക്കുന്നത്.
Sep 21, 2026, 12:18 IST
ഔഖാഫ്, മതകാര്യ മന്ത്രാലയമാണ് ഹജ്ജ് അപേക്ഷകള്‍ ക്ഷണിച്ചുകൊണ്ടുള്ള ഔദ്യോഗിക അറിയിപ്പ് പുറപ്പെടുവിച്ചത്.
അടുത്ത വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിന് അപേക്ഷിക്കാനുള്ള ആഗ്രഹമുള്ള സ്വദേശികള്‍ക്കും യോഗ്യരായ പ്രവാസികള്‍ക്കുമായി രജിസ്‌ട്രേഷന്‍ തീയതികള്‍ പ്രഖ്യാപിച്ച് ഒമാന്‍. ഔഖാഫ്, മതകാര്യ മന്ത്രാലയമാണ് ഹജ്ജ് അപേക്ഷകള്‍ ക്ഷണിച്ചുകൊണ്ടുള്ള ഔദ്യോഗിക അറിയിപ്പ് പുറപ്പെടുവിച്ചത്.
സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ 11 വരെ മന്ത്രാലയത്തിന്റെ ഔദ്യോഗിക ഇലക്ട്രോണിക് പോര്‍ട്ടലായ hajj.om (ഹജ്ജ്.ഒഎം) വഴി അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. ഹജ്ജ് നിര്‍വ്വഹിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ സ്വദേശികളും യോഗ്യരായ പ്രവാസികളും നിശ്ചിത സമയപരിധിക്കുള്ളില്‍ തന്നെ ഡിജിറ്റല്‍ സംവിധാനം വഴി അപേക്ഷകള്‍ പൂര്‍ത്തിയാക്കണമെന്ന് മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.
അടുത്ത വര്‍ഷത്തെ ഹജ്ജ് സീസണിനായുള്ള ഒമാന്റെ പ്രാഥമിക ഒരുക്കങ്ങളുടെ ഭാഗമായാണ് അപേക്ഷ നടപടികള്‍ ആരംഭിക്കുന്നത്.